1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2011

സ്ഥിരമായി പാരസെറ്റമോള്‍ കഴിക്കുന്നവരില്‍ ബ്ലഡ് ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. ഇതിലെ അസറ്റാമിനോഫെന്‍ എന്ന രാസവസ്തുവാണ് ക്യാന്‍സറിന് കാരണമാകുന്നത്.

വേദനാസംഹാരിയായി ഉപയോഗിക്കുന്ന ആസ്പിരിന്‍ കോശങ്ങളില്‍ ക്യാന്‍സറുണ്ടാവുന്നതിനുള്ള സാധ്യത കുറയ്ക്കുമെന്നും എന്നാല്‍ അള്‍സറിനു കാരണമാകുമെന്നും നേരത്തെ കണ്ടെത്തിയിരുന്നു. വേദനാസംഹാരികളും ക്യാന്‍സറും തമ്മിലുള്ള ബന്ധമാണ് ഈ രണ്ട് റിപ്പോര്‍ട്ടുകളും ചേര്‍ത്തുവായിക്കുമ്പോള്‍ വ്യക്തമാകുന്നത്. ആസ്പിരിന്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്നതിന് ചുരുക്കം ചില തെളിവുകള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് ഹച്ചിന്‍സണ്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ എമിലി വൈറ്റ് പറയുന്നു.

അതുപോലെ അസെറ്റാമിനോഫെന്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്ന് ചില സൂചനകള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ചില വ്യക്തിപരമായ ബ്ലഡ് ക്യാന്‍സര്‍ കേസുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത്. ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാരസെറ്റമോള്‍ ചികിത്സയ്ക്ക് ഉപയോഗിക്കേണ്ടെന്ന് തീരുമാനിക്കാനാവില്ല. കാരണം അസാറ്റാമിനോഫെന്‍ ക്യാന്‍സറുണ്ടാക്കുമെന്നതിന് വ്യക്തമായ തെളിവുകള്‍ ഇനിയും ലഭിച്ചിക്കാത്തതാണെന്നും ഡോക്ടര്‍ പറഞ്ഞു.

അസറ്റാമിനോഫെന്‍ ആസ്ത്മയ്ക്ക് കാരണമാകുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതും ഇതുവരെ ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

വാഷിംങ്ടണിലെ 65,000ത്തോളം വൃദ്ധരിലാണ് ശാസ്ത്രജ്ഞര്‍ പരീക്ഷണം നടത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വേദനാസംഹാരികള്‍ എത്ര തവണ ഉപയോഗിച്ചു എന്നതിനെക്കുറിച്ച് അവരോട് ചോദിച്ചു. ഏകദേശം 577 ആളുകള്‍ ആറ് വര്‍ഷമായി പലപ്പോഴും വേദനാസംഹാരികള്‍ ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്തി. ഇതില്‍ ഒരു ശതമാനം പേര്‍ക്ക് മാത്രമേ ക്യാന്‍സര്‍ ബാധിച്ച രക്തകോശങ്ങള്‍ ഉണ്ടായിട്ടുള്ളൂ. ക്യാന്‍സര്‍ ഉണ്ടായതില്‍ 9% ആളുകള്‍ക്കും അസെറ്റാമിനോഫെന്‍ അമിതമായി ഉപയോഗിച്ചതാണ് ക്യാന്‍സറിന് കാരണമായതെന്ന് കണ്ടെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.