ഇരുണ്ട ശലഭങ്ങള്‍
വിഷച്ചീളുകള്‍ വിസര്‍ജ്ജിക്കുന്ന
വിഷ്വലുകള്‍…
(അവ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു)
മുഖം നഷ്ടപ്പെട്ടവര്‍
ഫ്ലാഷ് ന്യൂസുകളാകുമ്പോള്‍
ഒരു പരകായപ്രയാണത്തിന്റെ
പരിസമാപ്തിയില്‍
തത്വശാസ്ത്രങ്ങളുടെ കുരവളളിയിലമര്‍ത്തി
കഥകള്‍ മെനയുന്ന കൂലിഎഴുത്തുകാര്‍
കണ്ണീര്‍ പൊഴിക്കുന്ന നിശബ്ദവിപ്ലവം
ഉപവസിക്കുന്ന കപട വാഗ്മികള്‍
എല്ലാവരും ഒരു മരണമാഘോഷിച്ചപ്പോള്‍
ചുവപ്പ് പഴകിപ്പൊതിഞ്ഞ
കല്‍ മണ്ഡപങ്ങളിലൂടെ
വെറുതേ മറ്റു പലരേയും
ഓര്‍ത്തുപോയി ഞാന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല