1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2011

സ്ത്രീകളെക്കാള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ ബാധിക്കുക പുരുഷന്‍മാരെയാണ്. എന്നാല്‍ അവര്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുക.

പുരുഷന്‍മാര്‍ക്ക് പനിയുണ്ടായാല്‍ അത് ലോകം അറിയും എന്നത് ശരിയാണ്. കാരണം പനി ഗുരുതരമായാല്‍ മാത്രമേ അവര്‍ ഡോക്ടര്‍മാരെ സമീപിക്കുകയുള്ളൂ. മിക്ക പുരുഷന്‍മാരും ഡോക്ടറുടെ അടുത്ത് പോകുന്നത് ഒഴിവാക്കാന്‍ എന്തും ചെയ്യും.

ഇത് വളരെ ഏറെ ചിന്തിക്കേണ്ടിയിരിക്കുന്ന വിഷയമാണ്. ഏത് ആരോഗ്യപ്രശ്‌നം വന്നാലും സ്ത്രീകളെക്കാള്‍ രണ്ടുമടങ്ങ് കൂടുതല്‍ അത് ബാധിക്കുക പുരുഷന്‍മാരെയാണ്. 75 വയസിന് മുന്‍പ് മരിക്കാനുള്ള സാധ്യത സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരിലുമാണെന്നാണ് പുരുഷ ആരോഗ്യ വിദഗ്ധന്‍ ആന്‍ഡ്ര്യൂ വോക്കര്‍ പറയുന്നത്. രോഗം വന്ന എത്രത്തോളം നേരത്തെ ഡോക്ടറെ സമീപിക്കുന്നോ അത്രത്തോളം റിസ്‌ക് കുറയുകയും ചെയ്യും. പുരുഷന്‍മാരില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങളിതാ.

പുരുഷന്‍മാരില്‍ ഏറെ സാധാരണമായ ക്യാന്‍സറാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍. ഓരോ വര്‍ഷവും 35,000 പുതിയ കേസുകളാണുണ്ടാവുന്നത്. പുരുഷന്‍മാരില്‍ 14ല്‍ ഒരാള്‍ക്ക് ഈ രോഗസാധ്യതയുണ്ടെന്നാണ് കണക്ക്.

ലക്ഷണങ്ങള്‍: മൂത്രം പോകാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകുക, മൂത്രസഞ്ചി കാലിയാവുന്നില്ലെന്ന തോന്നല്‍, ബാക്ക് പെയ്ന്‍, മൂത്രത്തിലോ, സെമനിലോ രക്തത്തിന്റെ അംശം കാണുക എന്നിവയാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍.

എന്താണ് ചെയ്യേണ്ടത്

നിങ്ങള്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ജി.പി മലാശയവുമായി ബന്ധപ്പെട്ട പരിശോധനയ്ക്കും, രക്തപരിശോധനയ്ക്കും നിര്‍ദേശിക്കും.

വൃഷണക്യാന്‍സര്‍

35 വയസിനു താഴെയുള്ള പുരുഷന്‍മാരില്‍ കാണുന്ന ക്യാന്‍സറാണിത്. വര്‍ഷം ഏതാണ്ട് 2,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ എളുപ്പം ചികിത്സിച്ചുമാറ്റാന്‍ പറ്റുന്ന ക്യാന്‍സറാണിത്.

ലക്ഷണങ്ങള്‍

വൃഷണത്തിന്റെ മുന്‍ഭാഗവും ലംബ്‌സും വീങ്ങുക, കടുത്ത വേദന അനുഭവപ്പെടുക, കുടുംബത്തില്‍ ഈ രോഗം ഉള്ളവരുണ്ടാവുക.

ഡോക്ടറെ കണ്ട് ഒരു അള്‍ട്രാസൗണ്ട് സ്‌കാന്‍ നടത്തുക. ക്യാന്‍സര്‍ ഹോര്‍മോണുകളുടെ അളവുകള്‍ കണ്ടെത്താന്‍ രക്തപരിശോധനയും നടത്തും.

ടൈപ്പ് 2 ഡയബെറ്റിസ്

തങ്ങള്‍ക്ക് ടൈപ്പ് 2 ഡയബെറ്റിസ് ഉണ്ടെന്ന് തിരിച്ചറിയാത്ത ഒരു ലക്ഷത്തിലധികം ആളുകളുണ്ട്.

ലക്ഷണങ്ങള്‍: സ്ഥിരമായ ദാഹം, മൂത്രം നന്നായി പോകുക, ക്ഷീണവും ഭാരക്കുറവും

രക്തപരിശോധന നടത്തി ഗ്ലൂക്കോസിന്റെ അളവ് കണ്ടെത്താം. നിങ്ങള്‍ 40 വയസിനുമുകളിലുള്ളയാളും കുടുംബത്തിലാര്‍ക്കെങ്കിലും രോഗമുണ്ടെങ്കിലും പെട്ടെന്ന് തന്നെ പരിശോധന നടത്തേണ്ടതാണ്.

ഉദരാശയ ക്യാന്‍സര്‍

വര്‍ഷത്തില്‍ 20,000ത്തോളം ഉദരാശയ ക്യാന്‍സറുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലക്ഷണങ്ങള്‍:
മലത്തില്‍ രക്തത്തിന്റെ അംശം കാണുക, വയറ് മൃദുവായി തോന്നുക, ഭാരം നഷ്ടം

മലപരിശോധനയിലൂടെ ഈ രോഗം മനസിലാക്കാം. നിങ്ങള്‍ 60 വയിസിന് മുകളിലുള്ളയാളാണെങ്കില്‍ എന്‍.എച്ച്.എസ് ബവല്‍ ക്യാന്‍സര്‍ സ്‌ക്രീനിംങ് പ്രോഗ്രാമില്‍ അംഗമാകുക.

ഡിപ്രഷന്‍: പുരുഷന്‍മാരില്‍ സാധാരണകാണുന്ന മറ്റൊരു രോഗമാണ് ഡിപ്രഷന്‍. 45 വയിസിന് താഴെയുള്ള പുരുഷന്‍മാരില്‍ മരണനിരക്ക് കൂടാനുള്ള പ്രധാന കാരണമാണ് ഡിപ്രഷന്‍.

ലക്ഷണങ്ങള്‍: ഉറക്കമില്ലായ്മ, പ്രതീക്ഷയില്ലായ്മ, ദുഃഖം

നിങ്ങളുടെ ഡോക്ടറോടോ, അല്ലെങ്കില്‍ നിങ്ങളെ സ്‌നേഹിക്കുന്നവരോടോ ഇക്കാര്യങ്ങള്‍ തുറന്നു പറയുക.

വേദന

പ്രായമാകുമ്പോള്‍ പലര്‍ക്കും പലതരത്തിലുള്ള വേദനകള്‍ അനുഭവപ്പെടാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ ഇത് ക്യാന്‍സര്‍ രോഗത്തിന്റെ ലക്ഷണമാവാം.

ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തുക

ഭാരനഷ്ടം

ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ലക്ഷണമാകാം ശരീരം ഒരു കാരണവുമില്ലാതെ ശോഷിക്കുന്നത്.

നിങ്ങളുടെ ഭാരത്തിന്റെ 10% ചെറിയ കാലയളവിനുള്ളില്‍ കുറഞ്ഞെന്ന് കണ്ടെത്തിയാല്‍ ഒരു ഡോക്ടറെ കാണേണ്ടത് നിര്‍ബന്ധമാണ്.

സ്ഥിരമായ ചുമ

വളരെക്കാലം നീണ്ടനില്‍ക്കുന്ന ചുമ സൂക്ഷിക്കേണ്ട അസുഖമാണ്. ഇത് ക്യാന്‍സറിന്റെയോ ഗുരുതരമായ മറ്റ് രോഗങ്ങളുടേയോ തുടക്കമാകാം.

ഡോക്ടറെ കണ്ട് തൊണ്ട പരിശോധിക്കുക. ശ്വാസകോശം നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. പുകവലിക്കുന്നയാളാണെങ്കില്‍ ചെസ്റ്റ് എക്‌സ് റേ എടുക്കണം.

തൊലിയിലുള്ള മാറ്റം
മുപ്പതുവര്‍ഷത്തിനിടെ സ്‌കിന്‍ക്യാന്‍സര്‍ കാരണം മരിക്കുന്ന പുരുഷന്‍മാരുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്.

ശരീരത്തിലുണ്ടാവുന്ന കലകളും, അതിന്റെ നിറവ്യത്യസവും, ത്വക്കിന്റെ നിറവ്യത്യാസവും, ശ്രദ്ധിക്കേണ്ടതാണ്.

ഡോക്ടറെ കണ്ട് ബയോപ്‌സിയെടുക്കുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.