1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2011

ആളുകള്‍ അപകടത്തില്‍ കുടങ്ങിയാല്‍ രക്ഷിക്കാനാണ് സാധാരണയായി ഫയര്‍ഫോഴ്‌സിനെ ഉപയോഗിക്കുക. പല ദുര്‍ഘടഘട്ടങ്ങളിലും അവര്‍ മികച്ച സേവനം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മച്ചിനുമുകളില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനായി സഫോക് ബ്രിഗേഡ് ഫയര്‍ഫോഴ്‌സ് നടത്തിയ ശ്രമമാണ് വിവാദമായിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് ലെന്‍സ്റ്റണിലെ രണ്ടിനിലയുള്ള മച്ചിനുമുകളില്‍ പൂച്ച കുടുങ്ങിയത്. ഇതിനെ രക്ഷിക്കാനാണ് 25 ഫയര്‍ഫൈറ്റര്‍മാരും അഞ്ച് എന്‍ജിനുകളും കുതിച്ചെത്തിയത്. സഫോക്‌സ് ഫയര്‍ ബ്രിഗേഡ് ടീമാണ് പൂച്ചയെ രക്ഷിക്കാനായെത്തിയത്. തുടര്‍ന്ന് ഫയര്‍ഫൈറ്റര്‍മാര്‍ സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു.

എന്നാല്‍ കുറച്ചുസമയം കഴിഞ്ഞതോടെ ലെന്‍സ്റ്റമണിലെ ഫയര്‍ഫോഴ്‌സ് തന്നെ രംഗത്തെത്തുകയും പൂച്ചയെ രക്ഷപ്പെടുത്തുകയുമായിരുന്നു. എന്നാല്‍ അതിനുമുന്നേ തന്നെ സഫോക്‌സ് ഫയര്‍ഫോഴ്‌സിന് 1500 പൗണ്ട് ചിലവായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വാര്‍ത്ത പരന്നതോടെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഒരു പൂച്ചയെ രക്ഷിക്കാനായി അഞ്ച് ഫയര്‍വര്‍ക്കര്‍മാരെ നിയോഗിച്ചു എന്നത് പരിഹാസകരമാണെന്ന് നികുതിദായകരുടെ സംഘടനയുടെ വക്താവ് പറഞ്ഞു. വാര്‍ത്ത തമാശയാണെങ്കിലും നികുതിദായകര്‍ക്ക് അധികബാധ്യതയുണ്ടാക്കുന്ന ഒരുകാര്യത്തെയും അംഗീകരിക്കാനാവില്ലെന്നും വക്താവ് പറഞ്ഞു. എന്നാല്‍ ഫയര്‍ഫൈറ്റര്‍മാരുടെ ധൈര്യത്തെ അനുമോദിക്കുകയാണ് വേണ്ടതെന്ന് ഫയര്‍സര്‍വ്വീസിനെ വിവരമറിയിച്ച തെരേസ സൗണ്ടേര്‍സ് അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.