1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2011

അപ്പച്ചന്‍ കണ്ണഞ്ചിറ

ബെര്‍മിങ്ഹാമില്‍ പ്രകൃതിഭംഗി നിറഞ്ഞ ഫാം ഹൗസില്‍ സൗഹൃദ സമ്പന്നമായ സംഗമം നടത്തിയ പൈങ്ങോട്ടൂര്‍ -പോത്താനിക്കാട് പ്രൗഢഗംഭീരമായി. സംഗമത്തിന്റെ രണ്ടു ദിവസവും നാട്ടിന്റെ ഓര്‍മ്മകള്‍ അയവിക്കിയും , നാളിതുവരെയായി നാടും, നാട്ടുകാരും നല്‍കിപ്പോന്ന സൗഹൃദവും, സഹകരണവും നന്ദിയോടെയും മധുരാനുഭൂതിയോടെയും പങ്കു വച്ചും സംഗമ നിമിഷങ്ങള്‍ നവ്യാനുഭവമായി മാറി.

ഒന്നാം സംഗമ ദിവസം ബര്‍മിങ്ങ്ഹാം നഗരിയും, പ്രധാന ആകര്‍ഷക കേന്ദ്രങ്ങളും സന്ദര്‍ശിച്ച് രാത്രിയില്‍ ഗ്രാന്റ ഡിന്നറിന് ശേഷം ഹോട്ടലില്‍ ഒരുമിച്ച് തങ്ങി, രണ്ടാം ദിവസം രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ‘സ്‌നേഹ സദസ്സിന്’ തുടക്കമായി. പരിചയം പുതുക്കലും കലാപരിപാടികളും, വിനോദ മത്സരങ്ങളുമായി ആനന്ദം പങ്കിട്ട് സദസ്സ് ഉച്ച ഭക്ഷണത്തിന് പിരിഞ്ഞു. ഉച്ചക്ക് ശേഷം പൈങ്ങോട്ടൂര്‍ -പോത്താനിക്കാട് സൗഹൃദ ഫുട്‌ബോള്‍ മത്സരം വാശിയും ആവേശവും നിറച്ചെങ്കിലും ആരുകേമന്‍ എന്ന തീരുമാനമാകാതെ സമനിലയില്‍ പിരിഞ്ഞു.

തങ്ങളുടേതായ ഗാനമേളയും, കലാവിരുന്നും ആനന്ദ സാന്ദ്രമാക്കിയ സംഗമം അവിസ്മരണീയമായി. ഫാമിലി ഫണ്‍സും, കപ്പിള്‍ കോമ്പിനേഷനും, ഫാമിലി ഐറ്റവും ഏവരുടെയും പങ്കാളിത്തം സംഗമത്തിന് ലഭിക്കുകയും ജീവന്‍ പകരുകയുമുണ്ടായി.

ബെന്നി നെടുങ്ങാട്ട് (പ്രസിഡന്റ്) മാത്യു കാട്ടുകുടി (സെക്രട്ടറി), മേരി ജോര്‍ജ്ജ് മേമഠത്തില്‍ (ട്രഷറര്‍), ഡെന്നീസ് സണ്ണി നരിപ്പാറ, റോയി ജോര്‍ജ്ജ് കൂറ്റമ്പള്ളില്‍, ബെന്നി കളപ്പുര, റോജി ജോര്‍ജ്ജ്, ചെറുകാട്ട്, ജിനു ചെന്നംകോട്ട്, സിബി മാനുവേല്‍ ആര്യപ്പിള്ളില്‍, ജിനു മാത്യു തുരുത്തേല്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് മെംബേഴ്‌സുമായി കമ്മറ്റിയെ അടുത്ത സംഗമത്തിന് നടത്തിപ്പിനായി ചുമതലപ്പെടുത്തി.സമ്മാനദാനത്തിനും, സ്‌നേഹവിരുന്നിനും ശേഷം പൈങ്ങോട്ടൂര്‍ -പോത്താനിക്കാട് പ്രഥമ സംഗമത്തിന് സമാപനമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.