ലണ്ടന്‍: പൊലീസുകാരോട് കയര്‍ക്കുന്നതിനെ കുറ്റകൃത്യമായി കണക്കാക്കാന്‍ ആകില്ലെന്ന് ലണ്ടന്‍ ഹൈക്കോടതി. പൊലീസുകാര്‍ പതിവായി പൊതുജനങ്ങളോട് അശ്ലീല പ്രയോഗങ്ങള്‍ നടത്താറുണ്ട് എന്നതിനാലാണിത്. ലണ്ടന്‍ ഹൈക്കോടതി ജസ്റ്റിസ് ബീന്‍ ആണ് വിഖ്യാതമായ ഈ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. മയക്കുമരുന്നു വേട്ടയ്ക്കിടെ പൊലീസിനെ തുടര്‍ച്ചയായി അസഭ്യം പറഞ്ഞ ചെറുപ്പക്കാരന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി വിധി. എന്നാല്‍ ഈ കോടതി വിധിക്കെതിരെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശമാണ് ഈ വിധി നല്‍കുന്നതെന്ന് അവര്‍ വ്യക്തമാക്കി.
2009ല്‍ പൊലീസുകാരെ അസഭ്യം പറഞ്ഞതിന് അമ്പത് പൗണ്ട് പിഴ കൊടുക്കേണ്ടി വന്ന ഡെന്‍സല്‍ കാസിയസ് ഹാര്‍വെയാണ് കോടതിയെ സമീപിച്ചത്. കിഴക്കന്‍ ലണ്ടനിലെ ഹാക്കെനിയില്‍ വച്ചാണ് ഇരുപതുകാരനായ ഇയാള്‍ പൊലീസിനോട് കയര്‍ത്തത്. ഇയാളുടെ പക്കല്‍ കഞ്ചാവുണ്ടോയെന്ന് പരിശോധിച്ച രണ്ട് പൊലീസുദ്യോഗസ്ഥരാണ് അസംഭ്യം കേട്ടത്. പിന്നീട് കഞ്ചാവൊന്നും കണ്ടെത്താതെ വന്നപ്പോഴും ഇയാള്‍ പൊലീസിനെ അസഭ്യം വിളിച്ചു.
തുടര്‍ന്ന് അറസ്റ്റിലായ ഹാര്‍വെ തേംസ് യൂത്ത് കോടതിയില്‍ ഹാജരാക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയുമായിരുന്നു. ഈ ശിക്ഷയാണ് ഇന്നലെ ജസ്റ്റിസ് ബീന്‍ റദ്ദാക്കിയത്. പൊതുസ്ഥലത്തു വച്ച് പരിശോധിക്കപ്പെട്ടപ്പോഴുണ്ടായ അപമാനത്തില്‍ ഒരു ചെറുപ്പക്കാരന്‍ നടത്തുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് ഹാര്‍വെ നടത്തിയതെന്ന് ഹൈക്കോടതി വിലയിരുത്തി. ഈ വിധി കേള്‍ക്കുന്ന മലയാളികള്‍ക്ക് സ്വാഭാവികമായും തോന്നുന്ന ഒരു വികാരമുണ്ടാകും. അത് നാട്ടിലെത്തുമ്പോള്‍ പോലീസുകാരെ രണ്ട് പറയാനുള്ള അവസരം ഉണ്ടാകുമോയെന്നായിരിക്കും. എന്നാല്‍ അങ്ങനെയൊരു സംഭവം നമ്മുടെ നാട്ടില്‍ ഇല്ലെന്ന് ഓര്‍ക്കണം. ഇവിടെ പോലീസുകാരനെ തെറി പറയാന്‍ പോയിട്ട് ഒന്ന് നോക്കാന്‍പോലും അവകാശമില്ലെന്നോര്‍ക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല