1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2010

സ്വന്തമായി ഒരു കാറില്ലാത്തവര്‍  യു കെ മലയാളികളില്‍ ചുരുക്കമാണ്.മഞ്ഞായാലും മഴയായാലും വെയിലായാലും കാര്‍ പുറത്തിറക്കാതെ ജോലിക്ക് പോകാനോ,കുട്ടികളെ സ്കൂളില്‍ വിടാനോ കഴിയില്ല.അതുകൊണ്ടു തന്നെ കാര്‍ ആര്‍ഭാടം എന്നതിലുപരി അത്യാവശ്യമാണ്.ഇന്ന് ഒട്ടു മിക്ക മലയാളികളുടെ വീട്ടിലും ഒന്നില്‍ കൂടുതല്‍ കാറുകള്‍ ഉണ്ട്. ഇന്‍ഷുറന്‍സ്‌,ടാക്സ്‌,MOT,റോഡ്‌ സൈഡ് കവര്‍,വാര്‍ഷിക സര്‍വീസ് ,ഇന്ധനം എന്നിങ്ങനെ ഒരു ശരാശരി മലയാളി പ്രതി വര്‍ഷം രണ്ടായിരം പൌണ്ടോളംഓരോ കാറിനും വേണ്ടി മുടക്കുന്നുണ്ട്.ഇതിനു പുറമേ ഹോം ഇന്‍ഷുറന്‍സ്,ലാന്‍ഡ്‌/മൊബൈല്‍ ഫോണ്‍,ഗ്യാസ്‌,കറന്‍റ്,ഗ്രോസറി എന്നിങ്ങനെ നമ്മുടെ പോക്കറ്റ്‌ അനുദിനം കാലിയായിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഇപ്രകാരം മുടക്കുന്ന തുകയുടെ ഒരു ഭാഗം തിരികെ നല്‍കുന്ന നിരവധി ക്യാഷ്‌ ബാക്ക് സൈറ്റുകള്‍  യു കെയില്‍ നിലവിലുണ്ടെന്ന സത്യം നല്ലൊരു ശതമാനം മലയാളികള്‍ക്കും അറിയില്ല.ഉദാഹരണത്തിന് RAC-യുടെ ബേസിക്‌ കവര്‍ അവരുടെ വെബ്‌ സൈറ്റില്‍ നിന്ന് നേരിട്ടോ അല്ലെങ്കില്‍ എജെന്റില്‍ നിന്നോ എടുക്കാന്‍ മുടക്കേണ്ടത് പ്രതി വര്‍ഷം 28 പൗണ്ടാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ ക്യാഷ്‌ ബാക്ക് സൈറ്റുകളില്‍ വഴി RAC-യുടെ ബേസിക്‌ കവര്‍ എടുക്കുകയാണെങ്കില്‍
നാം 28 പൗണ്ട് മുടക്കുമ്പോള്‍ 20 പൗണ്ട്‌ തിരികെ ലഭിക്കും (ക്യാഷ്‌ ബാക്ക്).ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു വര്‍ഷം മുടക്കേണ്ടി വരുന്ന തുക വെറും എട്ടു പൗണ്ട്‌ മാത്രം.

ഇപ്രകാരം സ്മാര്‍ട്ട് ആയി  ഷോപ്പിംഗ്‌ നടത്തുകയാണെങ്കില്‍ പ്രതി വര്‍ഷം 600 പൗണ്ട് വരെ ലാഭിക്കാം.നമ്മള്‍ സാധാരണ നടത്തുന്ന ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ ഈ ക്യാഷ്‌ ബാക്ക് സൈറ്റുകള്‍ വഴി നടത്തണമെന്നു മാത്രം.പ്രധാനമായും താഴെപ്പറയുന്ന പര്‍ച്ചേസുകള്‍ വഴിയാണ് ഇപ്രകാരം പണം ലാഭിക്കാന്‍ സാധിക്കുക.
Car Insurance  –                50 pounds
Home Insurance  –           50 pounds
Gas/Electric switch         – 100 pounds
Changing Bank account  100  pounds
Opening ISA Account       100  pounds
Road side cover for car    20 -50 pounds
Mobile phone contract     50 pounds
Clothing purchse              50 pounds
Grocery puchase               25 pounds
Electricals                           25 pounds

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക,മുഴുവന്‍ തുകയും നല്‍കി പര്‍ച്ചേസ് നടത്തി രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷം ആണ് ക്യാഷ്‌ ബാക്ക് പണം ലഭിക്കുക. അതു പോലെ തന്നെ ക്യാഷ്‌ ബാക്ക് സൈറ്റുകളില്‍ കൊടുത്തിട്ടുള്ള റീട്ടെയിലര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താണ് പര്‍ച്ചേസ്‌ നടത്തേണ്ടത്.
ഉദാഹരണത്തിന് ടെസ്കോയുടെ ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും പര്‍ച്ചേസ്‌ നടത്താന്‍ നേരിട്ട് ടെസ്കോയുടെ സൈറ്റില്‍ പോകാതെ ക്യാഷ്‌ ബാക്ക് സൈറ്റില്‍കൊടുത്തിരിക്കുന്ന ടെസ്കോയുടെ ലിങ്കില്‍  കൂടി വേണം പര്‍ച്ചേസ്‌ നടത്താന്‍.

കണ്‍സ്യൂമര്‍ വെബ്‌ സൈറ്റായ മണി സേവിംഗ് എക്സ്പേര്‍ട്ട് സര്‍വേ പ്രകാരം ബ്രിട്ടനില്‍ നിലവിലുള്ളതതില്‍ ഏറ്റവും നല്ല രീതിയില്‍ ക്യാഷ്‌ബാക്ക് നല്‍കുന്ന സൈറ്റുകള്‍
താഴെപ്പറയുന്നവയാണ്.

1.www.topcahback.co.uk
2.www.quidco.com

എങ്ങിനെയാണ് ക്യാഷ്‌ ബാക്ക് സൈറ്റുകള്‍ പണം തിരികെ തരുന്നത്

എല്ലാ ബിസിനസ് സ്ഥാപനങ്ങള്‍ക്കും സ്വന്തമായി ഒരു മാര്‍ക്കെറ്റിംഗ് ബജറ്റ്‌ ഉണ്ട്.അത് കൂടാതെ ഷോപ്പില്‍ സാധനങ്ങള്‍ സൂക്ഷിക്കാനും ആളുകളെ ആകര്‍ഷിക്കുന്ന രീതിയില്‍
ഷോപ്പ്‌ സംരക്ഷിക്കാനും സ്റ്റാഫിന് ശമ്പളം കൊടുക്കാനും വീണ്ടും പണം മുടക്കേണ്ടി വരും,എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ നടത്തുമ്പോള്‍ ഇത്തരത്തിലുള്ള ചിലവുകള്‍
ലാഭിക്കാന്‍ കഴിയും.ഇപ്രകാരം ലാഭിക്കുന്ന തുകയുടെ ഒരു വിഹിതം ക്യാഷ്‌ ബാക്ക് കമ്പനികള്‍ വഴി കസ്റ്റമര്‍ക്ക് തിരികെ നല്‍കുകയാണ് ബിസിനസ് സ്ഥാപനങ്ങള്‍. ചില സമയത്ത് ക്യാഷ്‌ ബാക്ക് സൈറ്റുകള്‍ കമ്പനികളുമായി ചേര്‍ന്ന് എക്സ്ക്ലുസിവ്‌ ഓഫറുകള്‍ നല്‍കാറുണ്ട്.

എന്താണ് ക്യാഷ്‌ ബാക്ക് സൈറ്റുകളുടെ ലാഭം

ചില കമ്പനികള്‍ ഒരു നിശ്ചിത വാര്‍ഷിക ഫീ ഈടാക്കുന്നുണ്ട്.ഇത് നമുക്ക് ലഭിക്കുന്ന ക്യാഷ്‌ ബാക്കില്‍ നിന്നും കുറയ്ക്കുകയാണ് പതിവ്.ഉദാഹരണത്തിന് quidcoവാര്‍ഷിക ഫീ ആയി 5 പൗണ്ട് ഈടാക്കും.മിക്ക സൈറ്റുകളും തങ്ങള്‍ക്ക് ലഭിക്കുന്ന ക്യാഷ്‌ ബാക്ക് മുഴുവനും കസ്റ്റമര്‍ക്ക് നല്‍കുമെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ സൈറ്റുകള്‍ ചാരിറ്റി സൈറ്റുകള്‍ അല്ലാത്തതിനാല്‍ ചെറിയൊരു തുകയെങ്കിലും നമ്മുക്ക് ലഭിക്കേണ്ട ക്യാഷ്‌ ബാക്കില്‍ നിന്നും എടുക്കുന്നു എന്ന് വേണം കരുതാന്‍.
ഉദാഹരണത്തിന് ഹോം ഇന്‍ഷുറന്‍സ്‌ കമ്പനി ക്യാഷ്‌ ബാക്ക് കമ്പനിക്ക് കൊടുക്കുന്ന ക്യാഷ്‌ ബാക്ക് 55 പൌണ്ടാനെങ്കില്‍ നമുക്ക് ലഭിക്കുന്നത് 50 പൗണ്ടാണ്. സ്വാഭാവികമായും ഇതൊരു ബിസിനസായതുകൊണ്ട് ഇപ്രകാരം പ്രതീക്ഷിക്കാം.നമ്മെ സംബധിച്ചിടത്തോളം എന്തു കിട്ടിയാലും ഈ കച്ചവടത്തില്‍ അതൊരു ലാഭമാണ്.

ക്യാഷ്‌ ബാക്ക് സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ചുരുക്കം ചില കേസുകളില്‍ സാങ്കേതിക കാരണങ്ങള്‍ കൊണ്ട്  ക്യാഷ്‌ ബാക്ക് ലഭിക്കാതിരിക്കാന്‍ സാധ്യതയുണ്ട്.അതിനാല്‍ ക്യാഷ്‌ ബാക്ക് അവകാശമെന്നതിലുപരി  ഒരു ബോണസായി മാത്രം കരുതുക.
  • ക്യാഷ്‌ ബാക്ക് നമ്മുടെ ബാങ്കില്‍ കിട്ടിക്കഴിഞ്ഞാല്‍ മാത്രമേ ഉറപ്പാക്കാന്‍ കഴിയൂ.ഉദാഹരണത്തിന് നാം ഓന്‍ലൈന്‍ പര്‍ച്ചേസ്‌ നടത്തിയ കമ്പനി പൊളിഞ്ഞാല്‍ ക്യാഷ്‌ ബാക്ക് ലഭിക്കില്ല.
  • ക്യാഷ്‌ ബാക്ക് അക്കൌണ്ടില്‍ പണം ലഭിച്ചാല്‍ ഉടന്‍ തന്നെ നമ്മുടെ ബാങ്കിലേക്ക് മാറ്റുക.
  • ക്യാഷ്‌ ബാക്ക് ലഭിക്കാന്‍ വേണ്ടി മാത്രം പര്‍ച്ചേസ്‌ നടത്താതിരിക്കുക.നാം വാങ്ങുന്ന സാധനം വില കുറഞ്ഞതാണെന്ന് കൂടി ഉറപ്പു വരുത്തുക.ഉദാഹരണത്തിന് ചിലപ്പോള്‍ ഒരു കാര്‍ ഇന്‍ഷുറന്‍സ്  Comparison  സൈറ്റ് വഴി എടുക്കുന്നത് ക്യാഷ്‌ ബാക്ക് സൈറ്റ് വഴി എടുക്കുന്നതിലും ചീപ്പായിരിക്കും.
  • നമ്മുടെ കമ്പ്യൂട്ടറിലെ cookies എന്ന സംവിധാനം ഉപയോഗിച്ചാണ് ക്യാഷ്‌ ബാക്ക് കമ്പനികള്‍ നമ്മുടെ പര്‍ച്ചേസുകളുടെ  ട്രാക്കിംഗ് നടത്തുക.അതിനാല്‍   ക്യാഷ്‌ ബാക്ക് കമ്പനി സൈറ്റില്‍ ലോഗിന്‍ നടത്തുന്നതിന് മുന്‍പ്  കമ്പ്യൂട്ടറിലെ cookies നീക്കുക.കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.യു കെ മലയാളികള്‍ക്ക് പ്രയോജനപ്രദമായ ക്യാഷ്‌ ബാക്കുകളും ഡിസ്കൌണ്ട് ലഭിക്കുന്ന കോഡുകളും   അടങ്ങുന്ന Cash Back Corner,Voucher Corner  എന്നീ പംക്തികള്‍ എന്‍ ആര്‍ ഐ മലയാളി വെബ്‌ സൈറ്റില്‍ ഉടന്‍ ആരംഭിക്കും
    ഈ വിഷയത്തില്‍ കൂടുതല്‍ സംശയങ്ങള്‍ ഉള്ളവര്‍ viveknair@nrimalayalee.co.uk എന്ന ഇമെയിലില്‍ ബന്ധപ്പെടുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.