1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2011


തട്ടിപ്പുകാര്‍ ചുറ്റും വലവിരിച്ചിരിക്കുമ്പോള്‍ തിരിച്ചറിയാനാവാതെ കുഴയുന്നവരാണ് നമ്മളില്‍ പലരും.പ്രത്യക്ഷത്തില്‍ സത്യമെന്നു തോന്നാവുന്ന മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇത്തരക്കാര്‍ നമ്മളെ വീഴ്ത്തുന്നത്. പണം പോയിക്കഴിയുമ്പോള്‍ മാത്രമായിരിക്കും സംഭവം തട്ടിപ്പായിരുന്നു എന്ന് തന്നെ നമുക്ക്‌ മനസിലാവുന്നത്.സാധാരണഗതിയില്‍ ഈ പണം തിരികെ കിട്ടാനുള്ള സാധ്യതയും വിരളമാണ്. അതുകൊണ്ടു തന്നെ തട്ടിപ്പുകാരുടെ രൂപത്തെയും ഭാവത്തെയും കുറിച്ച് ഒരു ഏകദേശരൂപം നമ്മുടെ മനസ്സില്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്.

ഇന്റര്‍നെറ്റ് ബാങ്ക് അക്കൌണ്ട് തട്ടിപ്പ്

നിങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്ക് അക്കൌണ്ട് വീണ്ടും ആക്ടിവേറ്റ് ചെയ്യണം എന്ന് ആവശ്യപ്പെടുന്ന ഇമെയിലിന്റെ രൂപത്തിലാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്.യഥാര്‍ത്ഥ ബാങ്കില്‍ നിന്നും അയക്കുന്നത് പോലെയുള്ള ഇമെയില്‍ ആയിരിക്കുമത്.കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പോകുന്നതും നിങ്ങളുടെ ബാങ്കിന്‍റെതെന്നു തോന്നിപ്പിക്കുന്ന വെബ്‌ സൈറ്റിലേക്കും.പ്രത്യക്ഷത്തില്‍ യാതൊരു സംശയവും തോന്നില്ല.പിന്നീട് ഇന്റര്‍നെറ്റ് ബാങ്ക് സെക്യൂരിറ്റി വിവരങ്ങള്‍ മുഴുവന്‍ ആവശ്യപ്പെടും.ഉദാഹരണത്തിന്‌ പാസ്‌വേഡ്,പിന്‍ നമ്പര്‍ തുടങ്ങിയവ മുഴുവനായി എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും.അറിയാതെ ഇപ്രകാരം ചെയ്‌താല്‍ മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ ബാങ്ക് അക്കൌണ്ട് കാലിയാകും.ഒരു ബാങ്കും ഇമെയില്‍ വഴി നിങ്ങളുടെ പാസ്‌വേഡ്,പിന്‍ നമ്പര്‍ തുടങ്ങിയ സെക്യൂരിറ്റി വിവരങ്ങള്‍ മുഴുവനായി ആവശ്യപ്പെടില്ലെന് മനസിലാക്കുക.ഇത്തരത്തില്‍ ഒരു മെയില്‍ ലഭിച്ചാല്‍ ബാങ്കിനെ അറിയിക്കുക

പ്രീമിയം റേറ്റ് ടെലിഫോണ്‍ നമ്പര്‍

നിങ്ങള്‍ക്ക് വന്‍തുക സമ്മാനം ലഭിച്ചുവെന്ന് പറഞ്ഞുള്ള കത്തുകളോ മെസ്സേജോ ആയിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. തുടര്‍ന്ന് പ്രീമിയം റേറ്റ് നമ്പറില്‍ വിളിക്കാന്‍ ആവശ്യപ്പെടും. എന്നാല്‍ വിളിക്കുമ്പോള്‍ മുഖവുര പറഞ്ഞ് സമയം നീട്ടിക്കൊണ്ടു പോകും.നമ്മുടെ പണവും സമയവും നഷ്ടപ്പെടുകയും ചെയ്യും.

പിരമിഡ് സെല്ലിംഗ്

പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായി കാണിച്ച് തട്ടിപ്പു നടത്തുന്ന പോന്‍സി മാതൃകയിലുള്ള തട്ടിപ്പാണിത്.നിങ്ങളുടെ സുഹൃത്തുക്കള്‍ വഴിയായിരിക്കും ഇത്തരത്തിലുള്ള തട്ടിപ്പിന് ക്ഷണം ലഭിക്കുന്നത്.

വീട്ടില്‍ ഇരുന്ന് പണമുണ്ടാക്കാം

സാമ്പത്തിക തകര്‍ച്ച വന്നതോടെ വീട്ടില്‍ ഇരുന്ന് പണമുണ്ടാക്കാം എന്ന ഓഫര്‍ നകിയുള്ള തട്ടിപ്പാണിത്.ആഴ്ചയില്‍ ആയിരക്കണക്കിന് പൌണ്ടുകള്‍ നേടുന്നവരുടെ സാക്ഷ്യ പത്രവും കൂടെ കാണും.കൂടുതല്‍ അറിയാന്‍ ചെറിയൊരു തുക ആവശ്യപ്പെടും. എന്നാല്‍ ഫീ പിടുങ്ങാന്‍ വേണ്ടിയുള്ള തട്ടിപ്പായിരിക്കും ഇത്.

നൈജീരിയിന്‍ ലെറ്റര്‍ തട്ടിപ്പ്

വിദേശത്തുനിന്നും വലിയൊരു തുക നിങ്ങള്‍ക്ക്‌സമ്മാനമായി ലഭിച്ചെന്ന് ധരിപ്പിച്ച് നടത്തുന്ന തട്ടിപ്പാണിത്. അന്യരാജ്യത്തെ ഏതെങ്കിലും ഔദ്യോഗിക വക്താവാണ് എന്ന രീതിയിലായിരിക്കും തട്ടിപ്പ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളെല്ലാം ഇവര്‍ ചോദിക്കും.ഒടുവില്‍ പണം അയക്കാന്‍ ട്രാന്‍സ്ഫര്‍ ഫീ ആവശ്യപ്പെടും.ഈ പണം പോയെന്നു കൂട്ടിയാല്‍ മതി

വ്യാജ ഹോളിഡേ തട്ടിപ്പ്

ഏറെ പതിവായി നടക്കുന്ന തട്ടിപ്പാണിത്. സ്‌ക്രാച്ച് കാര്‍ഡ് തന്ന് ഹോളിഡേ പാക്കേജ് പ്രഖ്യാപിച്ചാണ് തട്ടിപ്പ്. എന്നാല്‍ തട്ടിപ്പുകാര്‍ പറയുന്നതിലും കൂടുതല്‍ തുക ഇതുവഴി നഷ്ടപ്പെടുകയാണുണ്ടാവുക.

പ്രൈസ് ഡ്രോ

വലിയൊരു സമ്മാനം ലഭിച്ചെന്നുകാണിച്ചുള്ള തട്ടിപ്പാണിത്. ഈ സമ്മാനം ലഭിക്കണമെങ്കില്‍ മറ്റ് സാധാനങ്ങള്‍ വാങ്ങണമെന്നും നിര്‍ദ്ദേശം ലഭിക്കും. ചെറിയ തുകയുടെ തട്ടിപ്പായതുകൊണ്ടുതന്നെ പലരും പെട്ടെന്ന് ഇതിന് ഇരയാകും.

ഹെല്‍ത്ത് സംബന്ധമായ തട്ടിപ്പ്

ആരോഗ്യരംഗവുമായി ബന്ധപ്പെട്ടും പല തട്ടിപ്പും നടക്കാറുണ്ട്. സംതൃപ്തരായ കസ്റ്റമേര്‍സിന്റെ അഭിപ്രായപ്രകടനം അടക്കമുള്ള രേഖകളും ഈ തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ടാകും. എന്നാല്‍ പണംനഷ്ടപ്പെടാനുള്ള മറ്റൊരു മാര്‍ഗ്ഗം മാത്രമായിരിക്കും ഇത്.

കത്തിലൂടെ തട്ടിപ്പ്

നിങ്ങള്‍ക്ക് ലഭിക്കുന്ന കത്തിന് മറുപടി അയക്കണമെന്നും അല്ലാത്തപക്ഷം കുടുംബത്തിന് വന്‍ കഷ്ടതകള്‍ നേരിടേണ്ടിവരുമെന്നും പറഞ്ഞുള്ള തട്ടിപ്പാണിത്.

വിദേശലോട്ടറി തട്ടിപ്പ്

എടുക്കാത്ത ലോട്ടറിക്ക് വലിയ തുക സമ്മാനം ലഭിച്ചു എന്നറിയിക്കുന്ന ലെറ്ററുകളോടെയാണ് ഇത്തരം തട്ടിപ്പാരംഭിക്കുക. പ്രീമിയം റേറ്റ് നമ്പറിലേക്ക് വിളിച്ച് ഫോണ്‍ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യും.

മണി ലോണ്‍

ക്രെഡിറ്റ് ചെക്കൊന്നും കൂടാതെ വേഗത്തില്‍ പണം അനുവദിക്കുമെന്ന് വ്യക്തമാക്കുന്ന തട്ടിപ്പുകളാണുള്ളത്. എന്നാല്‍ മണി ട്രാന്‍സ്ഫര്‍ വഴി ഇന്‍ഷുറന്‍സ് തുക അടയ്ക്കണമെന്ന് പറയുന്നതോടെയാണ് തട്ടിപ്പ് തുടങ്ങുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.