1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2011

മുടിയിഴയില്‍ എതെങ്കിലും വെള്ളരേഖ കണ്ടാല്‍ പ്രായമായെന്നു കണക്കാക്കുന്ന കാലമെല്ലാം കഴിഞ്ഞു. മാറുന്ന സാമൂഹ്യഘടനയില്‍ സ്ത്രീയും പുരുഷനും പ്രായമായോ എന്ന് കണക്കാക്കാന്‍ വേണ്ടി വിവിധ മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കാറ്.

പ്രായമാകുന്നതിനെക്കുറിച്ച് ഏറ്റവുമധികം ഉത്കണ്ഠ സ്ത്രീകള്‍ക്കാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഏതാണ്ട് 29 വയസാകുമ്പോഴേക്കും പ്രായമായതായി ആശങ്കപ്പെടുന്നവരാണ് സ്ത്രീകള്‍. യുവത്വത്തിനോടും സൗന്ദര്യബോധത്തിനോടും സമൂഹം വെച്ചുപുലര്‍ത്തുന്ന മനോഭാവം പ്രായമേറിയോ ഇല്ലയോ എന്ന കാര്യത്തെ സ്വാധീനിക്കുന്നുണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

പുരുഷന്‍മാര്‍ പൊതുവേ പ്രായത്തെക്കുറിച്ച് ആകുലപ്പെടാത്ത കൂട്ടരാണ്. ഏതാണ്ട് 60 വയസ് ആകുന്നതുവരെ അടിച്ചുപൊളിച്ച് നടക്കുന്നവരാണ് പുരുഷന്‍മാര്‍. എന്നാല്‍ സ്ത്രീകളുടെ സൗന്ദര്യം അവരുടെ പ്രായം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് മനശാസ്ത്രജ്ഞനായ പ്രൊഫ. കാരി കൂപ്പര്‍ പറയുന്നു.

തങ്ങളുടെ തൊലി ചുളിയുന്നതും കറുക്കുന്നതുമെല്ലാം സ്ത്രീകളെ ഏറെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ്. എന്നാല്‍ തങ്ങളുടെ ലുക്ക് പ്രായത്തെ ബാധിക്കുമെന്ന് കരുതാത്ത കൂട്ടരാണ് പുരുഷന്‍മാര്‍. 30 വയസാകുമ്പോഴേക്കും വിവാഹം കഴിച്ച് ഗൃഹഭരണവുമായി കഴിയാനാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ വിരമിക്കല്‍ പ്രായമാകുന്നതുവരെ തങ്ങള്‍ ചെറുപ്പക്കാരാണെന്ന ധാരണയുമായി നടക്കുന്നവരാണ് പുരുഷന്‍മാരെന്നും കൂപ്പര്‍ അഭിപ്രായപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.