മോഷ്ടിച്ച രത്നമോതിരം വിവാഹമോതിരമാക്കിയാല്‍ എന്തുചെയ്യും. വിവാഹമോതിരമായി മാറിയ രത്നമോതിരം സമ്മാനംകിട്ടിയ പെണ്‍കുട്ടി പരസ്യപ്പെടുത്തുകയും അതുവഴി കള്ളന്‍ കുടുങ്ങുകയും ചെയ്താല്‍ എന്തുചെയ്യും. ഒന്നും ചെയ്യാനില്ല. അഴിയെണ്ണുകയല്ലാതെ. വാഷിങ്ടണില്‍നിന്നുള്ള കഥ രസകരമാണ്. റിയാന്‍ ജാര്‍വീസ് തന്റെ വധുവിന് സമ്മാനിച്ചത് മോഷ്ടിച്ച രത്നമോതിരമാണ്.
എന്നാല്‍ അതൊന്നുമറിയാത്ത വധുവാകട്ടെ ആ മോതിരത്തിന്റെ ചിത്രം ഫേസ്ബുക്കിലിട്ടു. ഫേസ്ബുക്കില്‍നിന്ന് മോതിരത്തിന്റെ ചിത്രം കിട്ടിയ പോലീസ് കള്ളനെ കൈയ്യോടെ പിടികൂടി. 3200 ഡോളര്‍ വിലയുള്ള രത്നമോതിരം റിയാന്‍ ബര്‍ലിങ്ടണിലെ ടൗണ്‍ സെന്റര്‍ മാളില്‍നിന്നാണ് മോഷ്ടിച്ചത്.
മോഷണംപോയ മോതിരത്തിന്റെ ചിത്രം ടിവിയില്‍ വന്നിരുന്നു. അതേമോതിരത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ വന്നത് ശ്രദ്ധിച്ച നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല