1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2011

ലണ്ടന്‍:ദിവസം രാത്രി 10.30 ന് പരിപാടികള്‍ അവസാനിപ്പിക്കുന്നതുവഴി ബി.ബി.സിയ്ക്ക് വര്‍ഷത്തില്‍ 150 മില്യണ്‍ പൗണ്ട് ലാഭിക്കാനാവുമെന്ന് നിര്‍ദേശം. ബി.ബി.സി ട്രസ്റ്റ് ഡയറക്ടര്‍ ജനറല്‍ മാര്‍ക്ക് തോംസണാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ഇതുവഴി ലാഭിക്കുന്ന പണം പകല്‍ സമയത്തെ പരിപാടികള്‍ക്കായി ചിലവാക്കാമെന്നും അദ്ദേഹം പറഞ്ഞു. പണം ലാഭിക്കാനായി തോംസണ്‍ മുന്നോട്ടുവച്ച 21 നിര്‍ദേശങ്ങളില്‍ ഒന്നാണിത്.

രാത്രി 10.30 മുതല്‍ രാവില 6 വരെയുള്ള സമയത്തെ പരിപാടികള്‍ അവസാനിപ്പിക്കാനാണ് നിര്‍ദേശം. ഈ നിര്‍ദേശം ആദ്യം തൊഴിലാളികളിലും വേനല്‍കാലത്തോടെ ബി.ബി.സി ട്രസ്റ്റിലും നടപ്പിലാക്കും. പ്രശസ്തമായ നാടകങ്ങളും, ചരിത്ര പരിപാടികളും, പലവട്ടം ആവര്‍ത്തിച്ച് സംപ്രേഷണം ചെയ്യുക എന്നതാണ് തോംസണ്‍ മുന്നോട്ടുവച്ച മറ്റൊരു നിര്‍ദേശം.

രാത്രിയുള്ള പരിപാടികള്‍ നിര്‍ത്തുക എന്നതാണ് കമ്പനിയെ സംബന്ധിച്ച് സാധ്യമായ കാര്യമെന്നാണ് ഈ നിര്‍ദേശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തോംപ്‌സണ്‍ നല്‍കിയ മറുപടി. പണപ്പെരുപ്പം വര്‍ധിച്ചതും മറ്റും ബി.ബി.സിയുടെ ചിലവ് വര്‍ധിപ്പിക്കുകയാണെന്നും ഈഘട്ടത്തില്‍ ചിലവ് ചുരുക്കാന്‍ സ്ഥാപനം നിര്‍ബന്ധിതരാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നിര്‍ദേശങ്ങളെല്ലാം നിര്‍ദേശങ്ങളായി തന്നെയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും ഏതെങ്കിലും നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കണ്ടാല്‍ അത് ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ബി.സിയെ വെറും ലണ്ടന്‍ അടിസ്ഥാനമാക്കിയുള്ളതാക്കാതെ തലസ്ഥാനത്തിനു പുറത്തുള്ള സ്ഥലങ്ങളിലും കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.