1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2011


ക്രിസ്ത്രീയ വിശുദ്ധഗ്രന്ഥമായ ബൈബിളിലെ ചില ഭാഗങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കിയാണെന്ന് നിരീക്ഷണം. അമേരിക്കന്‍ ഗവേഷകനായ പ്രൊഫസര്‍ ബ്രാറ്റ് ഡി എര്‍മനാണ് ഈ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
പുതിയ നിയമത്തില്‍ പീറ്റര്‍, പോള്‍, ജെയിംസ് തുടങ്ങിയ പേരുകളില്‍ പ്രത്യക്ഷപ്പെടുന്ന അപ്പോസ്തലന്മാര്‍ യഥാര്‍ത്ഥത്തില്‍ മറ്റു ചില വ്യക്തികളാണെന്നാണ് എര്‍മന്റെ വാദം.

ബൈബിളിലെ കള്ളത്തരങ്ങള്‍ നിരവധി മതപണ്ഡിതര്‍ക്ക് അറിയാമായിരുന്നെന്നും ഇദ്ദേഹം പറയുന്നു. ചിലര്‍ ഇക്കാര്യങ്ങളെ അനുകൂലിച്ചു, എന്നാല്‍ മറ്റു ചിലര്‍ തെറ്റെന്ന് പറയാന്‍ ധൈര്യം കാട്ടി. പീറ്റര്‍ എന്ന പേരില്‍ എഴുതിയിരിക്കുന്നതെല്ലാം കെട്ടിച്ചമച്ചതാണ്. പോള്‍ എഴുതിയതെന്ന് പറയപ്പെടുന്ന 13 കത്തുകളും മറ്റാരോ കള്ളപ്പേരില്‍ എഴുതിയതാണ്- എര്‍മാന്‍ പറയുന്നു.

ഏറെ കോപ്പികള്‍ വിറ്റുപോയ ‘മിസ്‌കോട്ടിംഗ് ജീസസ്’, ‘ജീസസ് ഇന്ററപ്റ്റഡ്’ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് ഇയാള്‍.

ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ രേഖയായും ദൈവവചനമായുമൊക്കെയാണ് വിശ്വാസികള്‍ ബൈബിളിനെ കരുതിപ്പോരുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ബൈബിള്‍. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതും ബൈബിള്‍ തന്നെ.

ബൈബിളിന്റെ ഉള്ളടങ്ങള്‍ സംബന്ധിച്ച് ഇങ്ങനെ പലകാലങ്ങളിലായി പലരും വിരുദ്ധവാദങ്ങളുമായി രംഗത്തെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.