ബോള്‍ട്ടണ്‍: ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ ഓഗസ്റ്റ് 12,13,14 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ഷൂഷ്ബറി രൂപതാ ചാപ്ലയിന്‍ ഫാ: മാത്യുകരിയിലക്കുളത്തിന്റെ കാര്‍മ്മികത്ത്വത്തില്‍ കൊടിയേറ്റ്, വിശുദ്ധകുര്‍ബാന, ലദീഞ്ഞ്.
13ാം തീയ്യതി ശനിയാഴ്ച വൈകുന്നേരം 6.30ന് നടക്കുന്ന ദിവ്യബലിയില്‍ ഫാ: മൈക്കിള്‍ ഫ്‌ളെമിംങ് കാര്‍മ്മികത്വം വഹിക്കും.
പ്രധാനതിരുനാള്‍ ദിനമായ 14ാം തിയതി ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങളില്‍ ഗ്ലാസ്‌ഗോ അതിരൂപതാ സീറോമലബാര്‍ ചാപ്ലയിന്‍ ഫാ:ജോയി ചെറാടിയില്‍ മുഖ്യകാര്‍മ്മികത്ത്വം വഹിക്കും. അന്നേദിവസം രാവിലെ 10.45 ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാന ആരംഭിക്കും. തുടര്‍ന്ന് ലദീഞ്ഞും, വിശുദ്ധകുര്‍ബാനയുടെ ആശിര്‍വാദവും നടക്കും. ഉച്ചയ്ക്ക് രണ്ടിന് സ്‌നേഹവിരുന്നും തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും. പരിശുദ്ധ ദൈവമാതാവിനെ സ്വര്‍ല്ലോക രാജ്ഞിയായി മുടി ധരിപ്പിച്ചതിന്റെ വിശ്വാസാചരണമായ മുടി നേര്‍ച്ചയ്ക്കും, അടിമവയ്ക്കലിനും, തിരുന്നാള്‍ ദിവസങ്ങളില്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ: ബാബു അപ്പാടന്‍, ഫാ:മൈക്കിള്‍ ഫ്‌ളെമിംങ്ങ്, ട്രെസ്‌കി ജോ ബോയി ജോസഫ്, സെക്രട്ടറി അജയ് എഡ്ഗര്‍, തുടങ്ങിയവര്‍ സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല