1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2011

റോം: ചെറിയ ഇടവേളയ്ക്കുശേഷം ജമൈക്കന്‍ സ്പിന്റര്‍ ഉസൈന്‍ ബോള്‍ട്ട് ട്രാക്കില്‍ വിജയത്തോടെ തിരിച്ചെത്തി. റോം ഗോള്‍ഡന്‍ ഗാലയിലെ 100 മീറ്റര്‍ 9.91 സെക്കന്‍ഡുകള്‍കൊണ്ടാണ് ബോള്‍ട്ട് ഓടിയെത്തിയത്.

ഏതാണ്ട് ഒമ്പതുമാസത്തെ ഇടവേളയ്ക്കുശേഷമാണ് ബോള്‍ട്ട് ട്രാക്കില്‍ തിരിച്ചെത്തുന്നത്. ജമൈക്കന്‍ താരമായ അസഫ പവലാണ് റോമില്‍ ബോള്‍ട്ടിനുപിന്നില്‍ രണ്ടാമതായി എത്തിയത്. ക്രിസ്‌റ്റോഫ് ലെമായിറ്റ് മൂന്നാംസ്ഥാനം നേടി.

47000 ഓളം വരുന്ന ആരാധകരെ സാക്ഷിനിര്‍ത്തിയാണ് ബോള്‍ട്ട് തന്റെ വേഗത കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ചത്. എന്നാല്‍ ബോള്‍ട്ടിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഏതാണ്ട് ട്രോക്കിന്റെ പകുതിയോളമെത്തിയപ്പോഴാണ് പവലിനെ പിന്തള്ളി ഒന്നാമതെത്താന്‍ ബോള്‍ട്ടിന് കഴിഞ്ഞത്. തുടക്കം അത്ര മികച്ചതായില്ലെന്നും എങ്കിലും വിജയത്തോടെ തിരിച്ചുവരവ് നടത്താനായതില്‍ സന്തോഷമുണ്ടെന്നും ബോള്‍ട്ട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.