യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാനായി യുകെ വോട്ടു ചെയ്യില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കര്‍. ഇപ്പോള്‍ ഹിതപരിശോധന നടത്താന്‍ ഡേവിഡ് കാമറൂണ്‍ മന്‍കൈ എടുക്കുന്നത് യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്റെ സ്ഥിരാഗത്വം ഉറപ്പിക്കാനാണെന്നും ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജങ്കര്‍ പറഞ്ഞു.
‘യൂറോപ്യന്‍ യൂണിയനില്‍നിന്ന് അകന്നു പോകാന്‍ ബ്രിട്ടണ്‍ ആഗ്രഹിക്കുന്നില്ല. കാമറൂണ്‍ ശ്രമിക്കുന്നത് എന്നും ഇയുവില്‍തന്നെ തുടരാനാണ്’ – ജങ്കര്‍ പറഞ്ഞു.
അതേസമയം എന്ത് തരത്തിലുള്ള പരിഷ്‌ക്കരണമാണ് ഡേവിഡ് കാമറൂണ്‍ നടപ്പില്‍ വരുത്താന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. ആ ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.
ട്രീറ്റി ചെയ്ഞ്ച് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി ഡേവിഡ് കാമറൂണ്‍ കഴിഞ്ഞ ദിവസം ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്ഞ്ചലാ മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹൊളന്‍ഡെ, പോളിഷ് പ്രധാനമന്ത്രി ഈവാ കോപക്‌സ് എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും ഇയുവിലെ ഏറ്റവും ശക്തമായ അംഗമായ ജര്‍മ്മനി അനുകൂല നിലപാടല്ല സ്വീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല