1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2011

ഭാര്യയെ നിഷ്ഠുരമായി പീഡിപ്പിച്ച ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥന്‍ അനില്‍ വര്‍മയ്ക്ക്  നയതന്ത്ര വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള പ്രത്യേക പരിഗണ മാറ്റി നല്കാന്‍ ബ്രിട്ടന്‍ ന്യൂഡല്‍ഹിയോട് ആവശ്യപ്പെട്ടു.

യുകെയില്‍ വച്ച് ഭാര്യയെ പീഡിപ്പിച്ച ഉദ്യോഗസ്ഥനെ യുകെയില്‍ തന്നെ വിചാരണ ചെയ്യണമെന്ന നിലപാടിലാണ് ബ്രിട്ടന്‍. എന്നാല്‍, നയതന്ത്ര ഉദ്യോഗസ്ഥനാകയാല്‍ ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ഇന്ത്യന്‍ നിയമങ്ങള്‍ക്കനുസൃതമായി ശിക്ഷിക്കാമെന്ന് ബ്രിട്ടന് ഇന്ത്യ ഉറപ്പു നല്കി.

അനില്‍ വര്‍മ നാട്ടില്‍ എത്തിയാലുടന്‍ വിഷയം ഗൗരവമായി അന്വേഷിച്ച് നടപടി കൈക്കൊള്ളുമെന്ന് വിദേശകാര്യ വക്താവ് വിഷ്ണു പ്രകാശ് ഡല്‍ഹിയില്‍ പറഞ്ഞു.

യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ മൂന്നാമത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് അനില്‍ വര്‍മ. അനില്‍ ബംഗാള്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഭാര്യയെ പീഡിപ്പിച്ച കേസിന് ഇയാളെ യുകെ പൊലീസ് ചോദ്യംചെയ്തിരുന്നു.

ഭാര്യയെ മാരകമായി ശാരീരികമായി ഉപദ്രവിച്ചുവെന്ന ആരോപണത്തിനു വിധേയനായ അനില്‍ വര്‍മയെ ലണ്ടനിലെ ഹൈക്കമ്മിഷനില്‍നിന്ന് ഇന്ത്യ തിരിച്ചുവിളിച്ചു.

അന്വേഷണത്തില്‍ അനിലിന് എതിരായ ആരോപണങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. അനിലിന്റെ ഭാര്യാപീഡന കഥകള്‍ യുകെയിലെ പല പത്രങ്ങളിലും വാര്‍ത്തയായി വന്നിരുന്നു.

അനിലിന്റെ മര്‍ദ്ദനം സഹിക്കവയ്യാതെ ഭാര്യ പരോമിത വര്‍മ അഞ്ച് വയസുള്ള മകനെയുംകൊണ്ട് ഒളിവില്‍ പോയെന്നു ലണ്ടന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.