1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2011

ഭൂഗോളത്തിന്റെ കൊലയാളിയായി മാറിയേക്കാവുന്ന ഭീമന്‍ ഉല്‍ക്കയെപ്പറ്റിയുള്ള വിവരങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ പുറത്തുവിട്ടു. 1300 അടി വീതിയും അഞ്ചരക്കോടി ടണ്‍ ഭാരവും കണക്കാക്കപ്പെടുന്ന ഉല്‍ക്ക ഈ സെപ്റ്റംബറില്‍ ഭൂമിയ്ക്ക് തൊട്ടരകിലൂടെയാണ് കടന്നുപോവുക.

ഭൂമിയില്‍ നിന്നും 201, 700 മൈല്‍ അകലെയായാണ് ഭീമന്‍ ഉല്‍ക്ക കടന്നുപോവുക. ഇത്രയും ദൂരമില്ലേയെന്ന് സാധാരണക്കാര്‍ ചോദിയ്ക്കുമെങ്കിലും ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം ഇത് തലനാരിഴയ്ക്കുള്ള രക്ഷപ്പെടല്‍ തന്നെയാണ്. ഒരു ചെറിയ ദിശാമാറ്റം ഉണ്ടായാല്‍ ഉല്‍ക്കയുടെ യാത്രാപഥത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവും. ഭൂമിയ്ക്കരികിലൂടെ കടന്നുപോകുന്ന ഏറ്റവും വലിയ വസ്തുവായാണ് ഊ ഉല്‍ക്കയെ ശാസ്ത്രലോകം വിശേഷിപ്പിയ്ക്കുന്നത്.

വൈയു55 എന്ന് പേരിട്ടിരിയ്ക്കുന്ന കൊലയാളി ഉല്‍ക്ക ഭൂമിയില്‍ വന്നിടിച്ചാല്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പ്രവചനാതീതമാണ്. മാനവരാശിയുടെ മാത്രമല്ല, ഭൂമിയുടെ തന്നെ അന്ത്യമാണ് ഉണ്ടാവുകയെന്ന് നാസ ശാസ്ത്രജ്ഞര്‍ പറയുന്നു.

65000 അണുബോംബുകള്‍ ഒരുമിച്ചു പൊട്ടിയാലുള്ള ശക്തിയായിരിക്കും ഇത് ഭൂമിയില്‍ ചെന്നിലിടിച്ചാലുണ്ടാവുക. ഉല്‍ക്ക പതിയ്ക്കുന്ന പ്രദേശത്ത് ആറ് മൈല്‍ വിസ്തൃതിയിലും 2000 അടി താഴ്ചയിലും ഗര്‍ത്തം സൃഷ്ടിയ്ക്കപ്പെടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.