1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2011

മാഞ്ചസ്റ്റര്‍ സിറ്റി: ചെലവുചുരുക്കലില്‍ പിടിച്ചുനില്‍ക്കാനാവാതെ മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ 2000 ജീവനക്കാരെ പറഞ്ഞുവിടുന്നു.

ലോക്കല്‍ അതോറിറ്റി ഗ്രാന്റുകള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കപ്പട്ട സാഹചര്യത്തില്‍ 17 ശതമാനം ജീവനക്കാരെ ഒഴിവാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കൗണ്‍സില്‍ വക്താവ് പറഞ്ഞു. ലേബര്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ളതാണ് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍.

വളരെ പെട്ടെന്നു തന്നെ ഇത്രയും ജീവനക്കാരെ ഒഴിവാക്കേണ്ട സ്ഥിതിയാണ്. 2011-12 കാലത്ത് 110 ദശലക്ഷം പൗണ്ടിന്റെ വരുമാനക്കുറവുണ്ടാവും. ഇതു പരിഹരിക്കാന്‍ ജീവനക്കാരെ ഒഴിവാക്കുകയല്ലാതെ വഴിയില്ല. 55 നു മുകളില്‍ പ്രായമുള്ളവരോട് സ്വയം വിരമിക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് കൗണ്‍സില്‍. മറ്റുള്ളവര്‍ക്കും സ്വയം വിരമിക്കല്‍ തീരുമാനമെടുക്കാം.

8.9 ശതമാനത്തില്‍ കൂടുതല്‍ ഗ്രാന്റുകള്‍ വെട്ടിക്കുറയ്ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ ഉറപ്പു നല്കിയിരുന്നത്. എന്നാല്‍, തങ്ങള്‍ക്ക് 25 ശതമാനത്തിലധികമാണ് വരുമാനനഷ്ടമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.