1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2011


മുന്‍ എം.എല്‍.എ സ്റ്റീഫന്‍ ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ് (എം) വിട്ടു. എല്‍.ഡി.എഫ് വിട്ടുവന്ന മോന്‍സ് ജോസഫിനെ കടുത്തുരുത്തിയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി.പാര്‍ട്ടിയുടെ എല്ലാ സ്ഥാനമാനങ്ങളും രാജിവെയ്ക്കുകയാണെന്ന് സ്റ്റീഫന്‍ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.. കടുത്തുരുത്തിയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും ലയനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും ഒട്ടേറെ കേരള കോണ്‍ഗ്രസ് അണികളെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയശേഷം പുറത്തുവിടുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ചില നീക്കു പോക്കുകള്‍ ഉണ്ടായേക്കും. ചര്‍ച്ച പൂര്‍ത്തിയാകും മുന്‍പ് പട്ടിക പുറത്തുവിടുന്നത് കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ് (എം) നും ബുദ്ധിമുട്ടാകും. അതിനാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പിന്നീട് പുറത്തുവിടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോര്‍ജ് ജെ മാത്യുവും ഇടതുപിന്തുണയോടെ മത്സരിയ്ക്കുന്നു ?

കോണ്‍ഗ്രസ് നേതാവായിരുന്ന ജോര്‍ജ് ജെ മാത്യുവും മാണി ഗ്രൂപ്പ് നേതാവ് സ്റ്റീഫന്‍ ജോര്‍ജും ഇടതുപിന്തുണയോടെ മത്സരിയ്ക്കുന്നു. സീറ്റു വിഭജനത്തില്‍ അതൃപ്തരായ ഇരുവരും ഇടതുനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

അല്‍ഫോണ്‍സ്‌കണ്ണന്താനം ഒഴിഞ്ഞ പൂഞ്ഞാറിലാണ് ജോര്‍ജ്ജ് ജെ മാത്യുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ഏരിയാ കമ്മിറ്റി തീരുമാനിച്ചത്. പിസി ജോര്‍ജ്ജിനെ നേരിടാനിറക്കിയ കണ്ണന്താനത്തിന്റെ അപ്രതീക്ഷിത പിന്‍മാറ്റത്തിലൂടെ പ്രതിസന്ധിയിലായ സിപിഎം മറ്റൊരു സ്വതന്ത്രനെ കണ്ടെത്താന്‍ നിര്‍ബന്ധിതമായിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റുതര്‍ക്കത്തില്‍ അതൃപ്തരായിരുന്ന ജോര്‍ജ് ജെ. മാത്യുവിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.

കാഞ്ഞിരപ്പളളി മുന്‍ എംഎല്‍എയായിരുന്ന ജോര്‍ജ് ജെ. മാത്യുവിന് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. എല്‍.ഡി.എഫിലായിരുന്ന മോന്‍സ് ജോസഫുമായാണു സ്റ്റീഫന്‍ ജോര്‍ജ് കഴിഞ്ഞ തവണ കടുത്തുരുത്തിയില്‍ ഏറ്റുമുട്ടിയത്.

കടുത്തുരുത്തിയില്‍ ഇത്തവണ മോന്‍സായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് ഏതാണ്ട് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ എതിരാളിയായി സ്റ്റീഫന്‍ ജോര്‍ജ് എത്തുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.