1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2011

നാളെ മാഞ്ചസ്റ്ററില്‍ നടക്കുന്ന സെന്റ്‌തോമസ് കാത്തലിക് ഫോറത്തിന്റെപ്രഥമ ദേശീയ കണ്‍വന്‍ഷനായി നാടും നഗരിയും ഒരുങ്ങിക്കഴിഞ്ഞു. അല്‍മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷനുമായ മാര്‍-മാത്യു അറയ്ക്കല്‍ രാമനാഥപുരം ബിഷപ്പ് മാര്‍-പോള്‍ ആലപ്പാട്ട്, താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍, സാല്‍ഫോര്‍ഡ് രൂപതാ ബിഷപ്പ് മാര്‍ ടെറന്‍സ് ബ്രയിന്‍, അല്‍മായ കമ്മിഷന്‍ സെക്രട്ടറി അഡ്വ. വിസി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നാളത്തെ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

യു കെയിലെ മാര്‍ത്തോമ്മാ വിശ്വാസി സമൂഹം ഒത്തു ചേര്‍ന്ന് പിതാക്കന്മാരെ സ്വീകരിച്ചാനയിക്കുമ്പോള്‍ സ്വീകരണത്തിനും വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തിനും മേളക്കൊഴുപ്പേകുന്നത് ബ്രിക്കന്‍ഹെഡ്‌ ദൃശ്യകലയിലെ കലാകാരന്മാരാണ്.യു കെയില്‍ അങ്ങോളമിങ്ങോളം ചെണ്ടമേളങ്ങള്‍ നടത്തിയ പരിചയ സമ്പത്തുമായാണ് ദൃശ്യകലയിലെ കലാകാരന്മാര്‍ മാഞ്ചസ്റ്ററിലെത്തുന്നത്.

ആതിരപ്പിള്ളി ശിവദാസന്‍ ആശാന്‍റെ ശിക്ഷ്യന്‍ ആയിരുന്ന ജോഷിയാണ് ദൃശ്യകലയുടെ അമരക്കാരന്‍.ജോഷിയുടെ ശിക്ഷണത്തില്‍ ചിട്ടയാര്‍ന്ന പരിശീലനം നേടിയവരാണ് ട്രൂപ്പിലെ മറ്റംഗങ്ങള്‍.പതിനാലു വയസുള്ള ചാണ്ടിച്ചനും നാലുവയസുള്ള ജോസിനുമാണ് ഇലത്താളമിടുന്നത്.ഇത്തരത്തില്‍ കുരുന്നു പ്രതിഭകളെ ഉള്‍പ്പെടുത്തിയ യു കെ യിലെ ഏക ചെണ്ടമേള ട്രൂപ്പാണ് ദൃശ്യകല.ജിബു,സോജന്‍,കുര്യന്‍,ഷിന്ഷോ,ഷിബു,അജിത്‌,പോളി എന്നിവരാണ് ട്രൂപ്പിലെ മറ്റംഗങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.