1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2011

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര നേട്ടത്തിന്‌ ഇന്ത്യന്‍ യുവനിര ഒരുവിജയം മാത്രം അകലെ. അഞ്ചു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരി ലോക ഒന്നാം നമ്പറിലേക്കു മടങ്ങിയെത്തുകയാണു റെയ്നയുടെ സംഘത്തിന്റെ ലക്ഷ്യം. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച്‌ ആത്മവിശ്വാസത്തിന്റെ തേരിലാണു യുവ ഇന്ത്യ. നോര്‍ത്ത്‌ സൗണ്ടിലാണു മൂന്നാം ഏകദിനം.

ക്യാപ്ടന്‍ സുരേഷ്‌ റെയ്ന ആത്മവിശ്വാസത്തിലാണ്‌. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനവും ഇന്ത്യ ജയിക്കും. പരമ്പര സ്വന്തമാക്കും. അങ്ങനെ ധോണിയോ സച്ചിനോ ഗംഭീറോ യുവരാജോ സഹീറോ ഇല്ലാത്ത ടീമിനും പരമ്പരനേട്ടം കൈവരിക്കാനാകുമെന്ന്‌ സ്വപ്നം കാണുകയാണ്‌ റെയ്ന.

ഇന്ന്‌ നടക്കുന്ന മൂന്നാം ഏകദിനവും ജയിക്കാന്‍ ഇന്ത്യയ്ക്ക്‌ സാധിക്കും. മൂന്നാം ഏകദിനവും ജയിച്ച്‌ പരമ്പര സ്വന്തമാക്കുകയാണ്‌ ലക്‌!ഷ്യം� റെയ്ന പറഞ്ഞു. അഞ്ച്‌ മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 20ന്‌ മുന്നിലാണ്‌. �നമ്മുടെ കരുത്ത്‌ തിരിച്ചറിഞ്ഞാല്‍ സ്വാഭാവികമായ കളി പുറത്തെടുക്കാനും ആസ്വദിച്ച്‌ കളിക്കാനും പറ്റും. കൂടുതല്‍ നന്നായി നമ്മള്‍ കളിക്കേണ്ടതുണ്ട്‌. സ്്ര‍െടെക്ക്‌ കൈമാറുന്നതിലൊക്കെ മെച്ചപ്പെടാനുണ്ട്‌� റെയ്ന വ്യക്തമാക്കി

പരമ്പര തൂത്തുവാരി ലോക ഒന്നാം നമ്പറിലേക്കു മടങ്ങിയെത്തുകയാണു റെയ്നയുടെ സംഘത്തിന്റെ ലക്ഷ്യം. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച്‌ ആത്മവിശ്വാസത്തിന്റെ തേരിലാണു യുവ ഇന്ത്യ. നോര്‍ത്ത്‌ സൗണ്ടിലാണു മൂന്നാം ഏകദിനം.
യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ മൂന്നാംനിര ടീമിനെയാണ്‌ വെസ്റ്റിന്‍ഡീസിലേക്ക്‌ അയച്ചിരിക്കുന്നത്‌. സച്ചിന്‍, സെവാഗ്‌ തുടങ്ങിയ ഒന്നാംനിരക്കാര്‍ മാത്രമല്ല, ഗംഭീര്‍, യുവരാജ്‌ സിംഗ്‌, ശ്രീശാന്ത്‌, സഖീര്‍ഹാന്‍ തുടങ്ങിയ രണ്ടാംനിര താരങ്ങളെയും മാറ്റിനിര്‍ത്തിയാണ്‌ ഏകദിന ടീം പ്രഖ്യാപിച്ചത്‌. റെയ്നയുടെ നേതൃത്വത്തിലുള്ള ടീമില്‍ ചെറുപ്പക്കാരാണ്‌ എല്ലാവരും തന്നെ. ഐപിഎല്ലിലെപ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ്‌ പലരും ടീമിലിടം തേടിയത്‌.

വെസ്റ്റ്‌ഇന്‍ഡീസിലെ ആദ്യ രണ്ട്‌ മത്സരത്തിലും ജയിച്ച്‌ ഇന്ത്യയുടെ യുവ ടീം പ്രതീക്ഷ വാനോളം ഉയര്‍ത്തി. ഇന്നത്തെ മത്സരംകൂടി ജയിച്ചാല്‍ പരമ്പര സ്വന്തം. ഇപ്പോള്‍ മികവു പുലര്‍ത്തുനനില്ലെങ്കിലും ഒരു കാലത്ത്‌ ക്രിക്കറ്റിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരായ വെസ്റ്റ്‌ ഇന്‍ഡീസിനെ അവരുടെ മണ്ണില്‍ തോല്‍പ്പിക്കുന്നത്‌ നിസ്സാരകാര്യമല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.