1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2011

മൊബൈല്‍ ഫോണും ക്യാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മൊബൈല്‍ ഫോണ്‍ കൂടുതലായി ഉപയോഗിക്കുന്നത് ബ്രെയിന്‍ കാന്‍സറിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

മൊബൈലില്‍ നിന്നും ഉല്‍സര്‍ജ്ജിക്കുന്ന റേഡിയോമാഗ്നറ്റിക്, ഫ്രീക്വന്‍സി തരംഗങ്ങള്‍ ഗ്ലോമ എന്ന അസുഖം വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സറിലെ വിദഗ്ധര്‍ പറയുന്നു. ലിയോണില്‍ നടന്ന ഐ.എ.ആര്‍.സി വര്‍ക്കിംഗ് ഗ്രൂപ്പിന്റെ സമ്മേളനത്തില്‍വെച്ചാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. 14 രാഷ്ട്രങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും ഇത്തരം തരംഗങ്ങള്‍ തലച്ചോറിന് മാരകമായ പ്രശ്‌നം വരുത്തിവെക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്താകമാനം ഏതാണ്ട് അഞ്ച് മില്യണോളം മൊബൈല്‍ സബ്‌സ്‌ക്രിപ്ഷന്‍ ഉണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ ഭാഗമായ ഐ.എ.ആര്‍.സി പറയുന്നു. വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരുമാണ് കൂടുതലായും മൊബൈല്‍ ഫോണിലേക്ക് ആകൃഷ്ടരാകുന്നത്. ക്യാന്‍സര്‍ വരാന്‍ റിസ്‌ക് കൂടുതലുള്ളവര്‍, റിസ്‌ക് കുറഞ്ഞവര്‍ എന്നിങ്ങനെ രണ്ട് ഗ്രൂപ്പായിട്ടാണ് ആളുകളെ സംഘടന വര്‍ഗ്ഗീകരിച്ചിരിക്കുന്നത്.

ഉയരുന്ന മൊബൈല്‍ ഫോണ്‍ വില്‍പ്പനയില്‍ ആശങ്കപ്പെടാനേറെയുണ്ടെന്ന് സൗത്തേണ്‍ കാലിഫോര്‍ണിയയിലെ ശാസ്ത്രജ്ഞന്‍ പറയുന്നു. സെല്‍ഫോണും ക്യാന്‍സറും തമ്മിലുള്ള ബന്ധം അത്ര പെട്ടെന്ന് തള്ളിക്കളയാനാവാത്തതാണെന്നും ശാസ്ത്രജഞന്‍ വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നാണ് ഐ.എ.ആര്‍.സി മേധാവി ക്രിസ്റ്റഫര്‍ വൈല്‍ഡ് പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.