1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2011

മൊബൈല്‍ ഫോണ്‍ ക്യാന്‍സര്‍ ഉണ്ടാക്കും, ഇല്ല. കുറെക്കാലമായി ലോകത്തെ പല ഭാഗങ്ങളില്‍നിന്നുള്ള വിദഗ്ദര്‍ തര്‍ക്കിക്കുന്ന ഒരു പ്രധാനവിഷയമാണിത്. പലരും പല അഭിപ്രായങ്ങള്‍ പറയുന്നു. അങ്ങനെയുള്ള അഭിപ്രായങ്ങള്‍ക്കിടയിലേക്ക് ഇതാ മൊബൈല്‍ ഫോണ്‍ ക്യാന്‍സര്‍ ഉണ്ടാക്കില്ലെന്ന പുതിയൊരു അഭിപ്രായവും കൂടി രംഗത്തെത്തുന്നു. കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനതന്നെ മൊബൈല്‍ ഫോണിലെ റേഡിയേഷന്‍മൂലം ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ പഠനം പുറത്തുവന്നിരിക്കുന്നത്.

ഒരു ദിവസം പതിനഞ്ച് മിനിറ്റിലേറെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ബ്രെയിന്‍ ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന് ഇന്റര്‍ഫോണ്‍ സ്റ്റഡിഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ മൊബൈല്‍ ഫോണിനെക്കുറിച്ച് പഠനം നടത്തിയ ഏതാണ്ട് എല്ലാ ഗവേഷകരും മൊബൈല്‍ ഫോണ്‍ അപകടകാരിയാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതിനിടയിലാണ് പുതിയ പഠനം വെളിയില്‍ വരുന്നത്.

ചെറിയ കുട്ടികള്‍ അമിതമായി ഫോണ്‍ ഉപയോഗിക്കുന്നത് ക്യാന്‍സറിന് കാരണമാക്കുമെങ്കിലും ഇരുപത് വയസുകഴിഞ്ഞവര്‍ക്ക് ഇതൊരു പ്രശ്നമാകില്ലെന്നാണ് പ്രൊഫ. ആന്റണി സ്വാര്‍ഡ്‍ലോ അദ്ധ്യക്ഷനായ പഠനസംഘം കണ്ടെത്തിയിരിക്കുന്നത്. മൃഗങ്ങളില്‍ നടത്തിയ പരീക്ഷങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാന്‍സറിന് കാരണമാക്കുമെന്നതിന് തെളിവൊന്നും നല്‍കുന്നില്ലെന്നും ആന്റണി സ്വാര്‍ഡ‍്ലോ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.