1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2011

നഷ്ടപരിഹാരം വാങ്ങിത്തരാമെന്നതിന്റെ പേരില്‍ വ്യാജ മൊബൈല്‍ സന്ദേശങ്ങള്‍ പരക്കുന്നു. അപകടങ്ങളിലും സാമ്പത്തിക ഇടപാടുകളിലും നഷ്ടപരിഹാരം വാങ്ങിത്തരാമെന്നു പറഞ്ഞാണ് സന്ദേശങ്ങള്‍ അയക്കുന്നത്. ഏതാണ്ട് 175 മില്യണ്‍ പൗണ്ടിന്റെ തട്ടിപ്പാണ് ഇതുവഴി നടക്കുന്നത്. മൂന്ന് മൊബൈല്‍ ഉപഭോക്താക്കളിലൊരാള്‍ക്ക് ഇത്തരം വ്യാജസന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത്തരത്തില്‍ ഏതാണ്ട് 12.75 മില്യണ്‍ വ്യാജസന്ദേശങ്ങളാണ് പരക്കുന്നത്.

ഇത്തരം സന്ദേശങ്ങള്‍ക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്നത് നിയമസ്ഥാപനങ്ങളാണ്. ‘നഷ്ടപരിഹാര തൊഴിലാളികള്‍’ എന്നറിയപ്പെടുന്ന അഭിഭാഷകര്‍ ഇന്ത്യയും യൂറോപ്പും ആസ്ഥാനമാക്കിയുള്ള വ്യാജകമ്പനികളുടെ പേരിലാണ് പ്രവര്‍ത്തിക്കുന്നത്.

ഇത്തരം വ്യാജസന്ദേശങ്ങള്‍ അയക്കുന്ന മൊബൈല്‍ നമ്പറുകള്‍ പിന്തുടരുന്നതിന് ബുദ്ധിമുട്ടുണ്ട്. നഷ്ടപരിഹാരം വാങ്ങിത്തരുന്നതിന് യാതൊരുവിധ പ്രതിഫലവും ആവശ്യമില്ല എന്ന സന്ദേശമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒരു മുതിര്‍ന്ന അഭിഭാഷകന്‍ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ നിയമത്തെ അവഹേളിക്കുന്നവരാണ് എന്നാണ് വിളിച്ചത്. ഇത് ഒരു വലിയ വ്യവസായമാണ്. അപകട ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ യാതൊരുവിധ ബുദ്ധിമുട്ടുമില്ല എന്ന് പറഞ്ഞുകൊണ്ടാണ് പുതിയ ആള്‍ക്കാരെ അവരുടെ വരുതിയിലാക്കുന്നത്. ഇങ്ങനെ ആകൃഷ്ടരാകുന്ന ജനങ്ങള്‍ വഞ്ചിതരാകുകയാണ് ചെയ്യുന്നത്.

ഇത്തരം സന്ദേശങ്ങള്‍ നിരവധി ആള്‍ക്കാരുടെ വിലയേറിയ സമയം അപഹരിക്കുന്നുണ്ട്. തെറ്റായ സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ അവ വായിക്കുന്നതിനും മറ്റുമെടുക്കുന്ന സമയം തൊഴില്‍ നഷ്ടത്തിനും മറ്റും കാരണമാകുന്നു. ഇത്തരക്കാരുടെ കോള്‍ അറ്റന്‍ഡ് ചെയ്യുന്നതുവഴിയും സമയനഷ്ടം ഉണ്ടാകുന്നുണ്ട്. ഇങ്ങനെ പിന്തുടരാന്‍ കഴിയാത്ത വ്യാജസന്ദേശങ്ങളും ഫോണ്‍വിളികളും എല്ലാ അര്‍ത്ഥത്തിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ഇതിനിടെ ചില സന്ദേശങ്ങള്‍ വരുന്നത് പ്രീമിയം നമ്പരുകളില്‍ നിന്നായതിനാല്‍ കസ്റ്റമര്‍ അറിയാതെ ചാര്‍ജ്‌ ചെയ്യപെടുന്നുമുണ്ട്.ഇനിയൊരു വിഭാഗമാകട്ടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ നല്‍കുന്ന ഫോണ്‍ നമ്പരുകള്‍ പ്രീമിയം നമ്പരുകള്‍ ആണ്.ഇതിലേക്ക് വിളിച്ചാല്‍ കീശ ചോരുന്നതിനു കണക്കുണ്ടാവില്ല.എന്തായാലും ഇങ്ങിനെയുള്ള സന്ദേശങ്ങള്‍ അവഗണിക്കുകയും നിങ്ങളുടെ മൊബൈല്‍ ദാതാവിനെ അറിയിക്കുകയും ചെയ്യുന്നതായിരിക്കും ഉചിതം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.