1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2012

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ റീജിയന്റെ നാലാമത് കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. മാഞ്ചസ്റ്റര്‍ മോര്‍ ഒസ്താത്തിയോസ് സ്ലീബാ നഗറും മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയും സഭയുടെ 22 ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

സെപ്തംബര്‍ 29 ശനിയാഴ്ച രാവിലെ 9ന് റജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതും 9.30ന് അഭിവന്ദ്യ തിരുമേനിക്കും വിശിഷ്ട അതിഥികള്‍ക്കും സ്വീകരണം, 9.45നു പതാക ഉയര്‍ത്തല്‍. 10ന് ഉദ്ഘാടന സമ്മേളനം. യുകെ മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരി ഡോ. മാത്യൂസ് മോര്‍ അപ്രേം തിരുമേനി അധ്യക്ഷത വഹിക്കുന്നു. പ്രസ്തുത യോഗത്തില്‍ ക്‌നാനായ അതി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ സെവേറിയോസ് തിരുമേനി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിക്കുന്നു. യുകെ റീജിയന്റെ മുന്‍ പാത്രയാര്‍ക്കല്‍ വികാരിയും , നിരണം ഭദ്രാസനാധിപനും യുഎഇ ലെ പള്ളിയുടെ പാത്രയര്‍ക്കല്‍ വികാരിയുടെ അഭി. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് തിരുമേനി ഈ വര്‍ഷത്തെ ചിന്താവിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തുന്നു.

‘എങ്കലേക്കു തിരിഞ്ഞുകൊള്‍ക; ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നു എന്ന വേദവചനം ആസ്പദമാക്കി വിഷയാവതരണവും തുടര്‍ന്നു പ്രഭാഷണവും നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാരംഭിക്കുന്ന ക്ലാസുകള്‍ റവ. ഫാ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ നേതൃത്വം നല്‍കുന്നു. കുട്ടികള്‍ക്കും യൂത്തിനുമായുള്ള പ്രത്യേകം ക്ലാസുകളും ക്രമീകരിച്ചിരിക്കുന്നു. വൈകിട്ട് 6നു സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്നു 7മണിയോടു യുകെയില്‍ അബര്‍ഡീന്‍ മുതല്‍ ഈസ്റ്റ് ബോണ്‍ വരയുള്ള ഇരുപത്തിരണ്ട് ഇടവകകളില്‍ നിന്നും പരമ്പരാഗത ക്രിസ്ത്യന്‍ തനിമയിലും ശൈലിയിലുമുള്ള കലാ രൂപങ്ങള്‍ വിവിധ ഇടവകകളില്‍ നിന്നുള്ള കഴിവും, സിദ്ധിയുമുള്ള കലാകാരന്‍മാര്‍ അണിയിച്ചൊരുക്കുന്നു.

ഞായറാഴ്ച രാവിലെ 9 പ്രഭാത പ്രാര്‍ത്ഥനയോടുകൂടി സംഗമം ആ്‌രംഭിക്കുന്നതും തുടര്‍ന്നു അഭിവന്ദ്യ തിരുമേനിയുടെ മഹനീയ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും, ആശിര്‍വാദവും ശേഷം വിശിഷ്ട അതിഥികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമാപന സമ്മേളനവും 1 മണിക്ക് സദ്യയും ക്രമീകരിച്ചിരിക്കുന്നു. യാക്കോബായ സഭാ പാരമ്പര്യത്തിലും സാംസ്‌കാരിക മൂല്യങ്ങളിലധിഷ്ഠിതവുമായ വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഈ വര്‍ഷത്തെ സംഗമം വന്‍ വിജയമാക്കുവാന്‍ എല്ലാ യാക്കോബായ വിശ്വാസികളെയും ഈ സംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നു. റജിസ്‌ട്രേഷന്‍ ചെയ്യാന്‍ ബാക്കിയുള്ള വിശ്വാസികള്‍ അതാത് പള്ളി ഭാരവാഹികളുമായി ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.