സഖറിയ പുത്തന്‍കളം: യുകെകെസിഎയുടെ ഏറ്റവും ശക്തമായ യൂണിറ്റായ ബിര്‍മിംഗ്ഹാം യൂണിറ്റിന്റ ക്രിസ്റ്റല്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഈ ഞായറാഴ്ച ഉച്ചകഴിഞ്ഞ് യുകെകെസിഎയുടെ കമ്മ്യൂണിറ്റി സെന്ററില്‍ തുടക്കം കുറിക്കും, അതോടപ്പം ബിര്‍മിംഗ്ഹാം യൂണിറ്റിന്റ ഈസ്റ്റര്‍ ആഘോഷവും നടത്തപെടുന്നതാണ്. ക്രിസ്റ്റല്‍ ജൂബിലി സുവനീയറിന്റ കവര്‍ പേജ് പ്രകാശനം ശ്രീ ജോസ് കെ മാണി MP തദവസരത്തില്‍ നിര്‍വഹിക്കും. BKCA ഉടെ 2002 ല്‍ ആരംബിച്ച പ്രയാണം ഇന്നും അതിശക്തമായി മുന്നോട്ടു പോകുന്നു. ഈ ആഘോഷങ്ങളിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയൂന്നുന്നതായിട്ട് കമ്മറ്റിഅംഗങ്ങള്‍ അറിയിക്കുന്നു. ഈ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പ്രസിഡന്റ് ജെസ്സിന്‍ ജോണ്‍, സെക്രട്ടറി അജേഷ് കടുതൊടീലിന്റേയും നേതൃത്വത്തില്‍ ഉള്ള കമ്മറ്റി ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല