1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2011

ബാലസജീവ് കുമാര്‍,യുക്മ ജനറല്‍ സെക്രട്ടറി

യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയേഷന്‍സിന്റെ ജനറല്‍ ബോഡി യോഗവും, 2011-12 വര്‍ഷത്തേക്കുള്ള ദേശീയ നിര്‍വാഹക സമിതി ഭാരവാഹികളെ കണ്ടെത്തലും നേരത്തെ നിശ്ചയിച്ചതു പ്രകാരം 2011 ജൂലൈ 10ന് ബെര്‍മിംഗ് ഹാമില്‍ വച്ചു ചേരുന്നു. യുക്മയുടെ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ആതിഥ്യമരുളുന്ന യോഗം നടക്കുന്ന വേദിയുടെ വിലാസം : ഫെല്ലോഷിപ് ഹാള്‍, അപ്പര്‍ ഹോളന്‍ഡ് റോഡ്, സൗത്ത് പരേഡ്, സട്ടണ്‍
കോള്‍ഫീല്‍ഡ്, B72 1QY എന്നാണ്.

യോഗത്തില്‍ പങ്കേടുക്കുന്ന യുക്മ മെംബര്‍ അസ്സോസിയേഷന്‍ പ്രതിനിധികള്‍ക്ക് വാഹനം പാര്‍ക്കു ചെയ്യുന്നതിനും, ഭക്ഷണത്തിനും മറ്റുമുള്ള സൗകര്യം അവിടെ ഒരുക്കിയിട്ടുണ്ട് എന്ന് സംഘാടകര്‍ അറിയിച്ചു.രാവിലെ 9.30 ന് യോഗത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതും 10.00 മണിക്ക് ജെനറല്‍ബോഡി ആരംഭിക്കുന്നതുമാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവുചിലവു കണക്കുകളും അവതരിപ്പിച്ചതിനു ശേഷം അടിയന്തിര പ്രാധാന്യമുള്ള, യോഗത്തിനുമുമ്പുതന്നെ യുക്മ ജെനറല്‍ സെക്രട്ടറിയുടെ അനുമതിവാങ്ങിയിട്ടുള്ള കാര്യങ്ങളില്‍ ചര്‍ച്ച ഉണ്ടാകും. യുക്മ ദേശീയ നിര്‍വാഹക സമിതിയിലേക്ക്‌നാമനിര്‍ദ്ദേശ്ശ പത്രിക സമര്‍പ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരവും സ്വയം പരിചയപ്പെടുത്താനുള്ള അവസരം നല്‍കുകയും ചെയ്യും.തുടര്‍ന്ന് യുക്മ ബൈ ലോ പ്രകാരം തിരഞ്ഞെടുപ്പു പ്രക്രിയ നടക്കുകയും, പുതിയ ഭാരവാഹികളെ കണ്ടെത്തുകയും ചെയ്യും.

പുതിയഭാരവാഹികളെ അനുമോദിക്കുന്നതിനുശേഷം നന്ദിപ്രകാശനത്തോടെ യോഗം അവസാനിക്കും. യുക്മയില്‍ അംഗത്വമുള്ള അസ്സോസിയേഷനുകള്‍ക്കെല്ലാം അവരുടെ പ്രതിനിധികളെ ജനറല്‍ ബോഡിയില്‍ പങ്കെടുപ്പിക്കാമെങ്കിലും യുക്മയുടെ ഭരണഘടന അനുസരിച്ച് 49 സംഘടനകളുടെ പ്രതിനിധികള്‍ക്കു മാത്രമെ ഈത്തവണത്തെ നാഷണല്‍ ഇലക്ഷനില്‍ മല്‍സരിക്കുന്നതിനും വോട്ടു ചെയ്യുന്നതിനുമുള്ള അവകാശം ഉണ്ടായിരിക്കുകയുള്ളു.

ഇലക്ഷനു മുന്നോടിയായി യുക്മയുടെ എല്ലാ റീജിയനുകളും റീജിയണല്‍ കമ്മിറ്റികള്‍ പുനസംഘടിപ്പിക്കുകയാണ്. സൗത്തീസ്റ്റ് സൗത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ, മിഡ്‌ലാന്‍ഡ്‌സ്, വെയില്‍സ്, നോര്‍ത്ത് ഈസ്റ്റ് എന്നീ റീജിയനുകള്‍ ഇതിനോടകം റിജിയണല്‍ കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചു കഴിഞ്ഞു. യുക്മയുടെ എല്ലാ അംഗ അസ്സോസിയേഷനുകള്‍ക്കും മറുപടിക്കുള്ള സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം അവരുടെ അസ്സോസിയേഷന്‍ യുക്മയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ള പ്രതിനിധികളുടെ പേരുവിവരങ്ങള്‍ അയച്ചുതരണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള കത്തുകള്‍ യുക്മ ജനറല്‍ സെക്രട്ടറി ബാലസജീവ് കുമാര്‍ അയച്ചു കഴിഞ്ഞു. അതാത് മെംബര്‍ അസ്സോസിയേഷന്റെ പ്രസിഡന്റും, സെക്രട്ടറിയും ഒപ്പിട്ട് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളവര്‍ക്കു മാത്രമെ ജനറല്‍ ബോഡിയിലും ഇലക്ഷനിലും പങ്കെടുക്കാന്‍ കഴിയുകയുള്ളൂ. ഇനിയും ഈ കത്തു ലഭിക്കാത്ത ഏതെങ്കിലും അസ്സോസിയേഷനുകളുണ്ടെങ്കില്‍ എത്രയും വേഗം ബാലസജീവ് കുമാറിനെയോ അവരുടെ അതാത് റീജിയണല്‍ കോര്‍ഡിനേറ്ററെയോ ബന്ധപ്പെടേണ്ടതാണ്. (മുന്‍കൂട്ടി അനുവാദം ആവശ്യപ്പെടുന്ന മാദ്ധ്യമ പ്രതിനിധികള്‍ക്കും ഹാളില്‍ പ്രവേശനം നല്‍കുന്ന കാര്യം പരിഗണിക്കുന്നതാണ്)

യുക്മ ജനറല്‍ സെക്രട്ടറിക്ക് ഈ കത്തുകള്‍ തപാലില്‍ ലഭിക്കേ അവസാനത്തീയതി ജൂലൈ 4 തിങ്കളാഴ്ച ആയിരിക്കും. യുക്മ ജെനറല്‍ സെക്രട്ടറിയെ മുന്‍ കൂട്ടി അറിയിക്കുകയും ജൂലൈ 3ന് റീജിയണല്‍ ജെനറല്‍ ബോഡി നടത്തുകയും ചെയ്യുന്ന യോര്‍ക്ഷെയര്‍ ആന്റ് ഹമ്പര്‍ റീജിയന് ഇതിനുള്ള അവസാനത്തീയതി 2 ദിവസം കൂടി നീട്ടിക്കൊടുക്കുന്നതാണ്. യുകെയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായി വളര്‍ന്ന യുക്മയെ അതിന്റെ ഇന്നത്തെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ സഹായിച്ച എല്ലാ മാദ്ധ്യമങ്ങള്‍ക്കും, അംഗ അസ്സോസിയേഷനുകള്‍ക്കും, സുമനസ്സുകള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും, പ്രായോജകര്‍ക്കും യുക്മയുടെ പേരില്‍ ഒത്തിരി നന്ദിയോടെ മേലിലും ഈ പ്രസ്ഥാനത്തെ പിന്തുണക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. യുക്മയുടെ ഇത്തവണത്തെ ജെനറല്‍ ബോഡിയിലും ഇലക്ഷനിലും പങ്കെടുക്കാന്‍ അര്‍ഹതയുള്ള അസ്സോസിയേഷനുകളുടെ പേരുവിവരങ്ങള്‍ താഴെ കൊടുക്കുന്നു.

മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍

സ്റ്റഫ്‌ഫോര്‍ഡ്‌ഷെയര്‍ മലയാളി അസ്സോസിയേഷന്‍, ബെര്‍മിംഗ് ഹാം മലയാളി അസ്സോസിയേഷന്‍, വോര്‍സെസ്റ്റര്‍ഷെയര്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍, കേരള അസ്സോസിയേഷന്‍ സ്റ്റഫ്‌ഫോര്‍ഡ്, മിഡ്‌ലാന്‍ഡ്‌സ് കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍, കോവണ്ട്രി കേരള കമ്മ്യൂണിറ്റി, കേരള ക്ലബ് നനീറ്റന്‍, കേരള കമ്മ്യൂണിറ്റി ബര്‍ടണ്‍ ഓണ്‍ ട്രെന്റ്.

വെയില്‍സ് റീജിയന്‍

കാര്‍ഡിഫ് മലയാളി അസ്സോസിയേഷന്‍, സ്വാന്‍സി മലയാളി അസ്സോസിയേഷന്‍, വെസ്റ്റ് വെയില്‍സ് മലയാളി അസ്സോസിയേഷന്‍

നോര്‍ത്ത് വെസ്റ്റ് റീജിയന്‍

മാഞ്ചെസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍, ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്‍, റോച്‌ഡേല്‍ മലയാളി അസ്സോസിയേഷന്‍

നോര്‍ത്ത് ഈസ്റ്റ് റീജിയന്‍

ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സുന്ദര്‍ലാന്‍ഡ്, മാസ് സുന്ദര്‍ലാന്‍ഡ്.

യോര്‍ക്ഷെയര്‍ ആന്റ് ഹമ്പര്‍ റിജിയന്‍

സ്‌കന്തോര്‍പ്പ് മലയാളി അസ്സോസിയേഷന്‍, ലീഡ്‌സ് മലയാളി അസ്സോസിയേഷന്‍, ഹള്‍മലയാളി അസ്സോസിയേഷന്‍, ഷെഫ്ഫീല്‍ഡ് മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍

നോര്‍ത്തേണ്‍ അയര്‍ലണ്ട് റീജിയന്‍

ഓര്‍ഗനൈസേഷന്‍ ഓഫ് മലയാളീസ് ഇന്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് (ഓമ്‌നി), മലയാളി അസ്സോസിയേഷന്‍ ഓഫ് ആന്റ്രിം, ബാംഗര്‍ മലയാളി അസ്സോസിയേഷന്‍, ലിസ്ബണ്‍ ഇന്‍ഡ്യന്‍ മലയാളി അസ്സോസിയേഷന്‍

സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്‍

ഡോര്‍സറ്റ് മലയാളി അസ്സോസിയേഷന്‍, വോകിംഗ് മലയാളി അസ്സോസിയേഷന്‍, ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജം, ബേസിംഗ്‌സ്‌റ്റോക് മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍, മാര്‍ക് റെഡ്ഡിംഗ്, മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ന്യൂബറി, ബാന്‍ബറി മലയാളി അസ്സോസിയേഷന്‍, മാസ് ടോള്‍വര്‍ത്ത്, ബാത്ത് മലയാളി കമ്മ്യൂണിറ്റി, ആഷ്‌ഫോര്‍ഡ് മലയാളി അസ്സോസിയേഷന്‍, ഡെവണ്‍ മലയാളി അസ്സോസിയേഷന്‍, വില്‍റ്റ്‌ഷെയര്‍ മലയാളി അസ്സോസിയേഷന്‍, മെയിഡ്‌സ്‌റ്റോണ്‍ മലയാളി അസ്സോസിയേഷന്‍, യോവില്‍ മലയാളി അസ്സോസിയേഷന്‍, ഗ്ലോസെസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്‍, മലയാളി അസ്സോസിയേഷന്‍ ഓഫ് റെഢില്‍, റിതം ഹോര്‍ഷാം.

ഈസ്റ്റ് ആംഗ്ലിയ റീജിയന്‍

ബാസില്‍ഡണ്‍ മലയാളി അസ്സോസിയേഷന്‍, കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി, നോര്‍വിച്ച് മലയാളി അസ്സോസിയേഷന്‍, ഇപ്‌സ്വിച്ച് മലയാളി അസ്സോസിയേഷന്‍,കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന്‍, കെറ്ററിംഗ് മലയാളി അസ്സോസിയേഷന്‍, കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഇപ്‌സ്വിച്ച്, സൗത്തെന്റ് മലയാളി അസ്സോസിയേഷന്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.