1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2011

ടോമിച്ചന്‍ കൊഴുവനാല്‍

ഡോര്‍സെറ്റ് : യുക്മക്ക് വീണ്ടുമൊരു തിലക്കുറിയായി സൌത്ത് വെസ്റ്റ് – ഈസ്റ്റ്‌ റീജിയന്‍ നടത്തിയ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ യുവതലമുറക്ക്‌ പൊന്‍വെളിച്ചം നല്‍കികൊണ്ടുള്ള ക്ലാസ്സുകളിലുടെയും ,സംഘാടന മികവു കൊണ്ടും ശ്രദ്ധേയമായി .യുക്മ സൌത്ത് വെസ്റ്റ് – ഈസ്റ്റ്‌ റീജിയന്റെ ആഭ്യമുഖ്യത്തില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് സെമിനാറിന് ആഥിത്യം അരുളിയത് ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ ആണ് .

26 നു രാവിലെ രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം നാലുമണി വരെ ഡോര്സെറ്റ് പൂളിലുള്ള സെന്‍റ് ജോര്‍ജ് പള്ളി ഹാളില്‍ നടന്ന സെമിനാറില്‍ വിവിധ വിഷയങ്ങളില്‍ അവബോധമുള്ള വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു . രാവിലെ ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ഷാജി തോമസിന്റെ അധ്യക്ഷതയില്‍ നടന്ന ഹൃസ്വമായ ചടങ്ങില്‍ യുക്മ പ്രസിഡന്റ്‌ വര്‍ഗീസ് ജോണ്‍ നിലവിളക്ക് കൊളുത്തി സെമിനാര്‍ ഉള്കടനം ചെയ്തു . യുക്മ റിജിയണല്‍ ഓര്‍ഗനൈസര്‍ സാം തിരുവതിലില്‍ മുഖ്യ പ്രഭാഷണം നടത്തി . പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ മനോജ്‌ പിള്ള സ്വാഗതം ആശംസിക്കുകയും അസോസിയേഷന്‍ സെക്രട്ടറി ഗിരീഷ്‌ കൈപള്ളി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു .

ഇന്ത്യയില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ ഇംഗ്ലണ്ട് ലേക്ക് വരേണ്ടി വന്ന കുട്ടികള്‍ക്ക് ഉണ്ടാവുന്ന ബുദ്ധി മുട്ടുകളെ ക്കുറിച്ചും അത് തരണം ചെയ്യേണ്ട വിധങ്ങളെ കുറിച്ചും പ്രശസ്ത സൈക്യാടിറിസ്റ്റ് ഡോക്ടര്‍ എം . എസ് അലക്സാണ്ടര്‍ ( സെന്‍റ് ജെയിംസ്‌ ഹോസ്പിറ്റല്‍ ,ലീഡ്സ് ) ക്ലാസുകള്‍ എടുത്തു . ഇംഗ്ലണ്ട്ല്‍ എത്തുന്ന കുട്ടികള്‍ക്ക് അവരുടെ സ്വന്തം മാതാ പിതാക്കള്‍ തന്നെ നിര്‍മ്മിക്കുന്ന ചുറ്റുമതിലുകള്‍ ഭേദിച്ചു പുറത്തുവന്ന് , ഇംഗ്ലീഷ് സമുഹവുമായി ഇടപഴകി ജീവിക്കുന്ന അവസ്ഥയിലെ നമ്മുടെ കുട്ടികള്‍ക്ക് ഇവിടുത്തെ കുട്ടികളോട് മത്സരിച്ചു മുന്നേറുവാന്‍ സാധിക്കു എന്ന് ഡോക്ടര്‍ പറഞ്ഞു . ഈ സമുഹത്തിലെ നല്ലതിനെയും ചീത്തയേയും തിരിച്ചറിയാനുള്ള വിദ്യഭ്യാസം വീടുകളിലും മറ്റു മലയാളി സംഘടനകള്‍ വഴി നല്‍കുകയും വേണം .

തുടര്‍ന്ന് നടന്ന ക്ലാസ്സില്‍ പ്രമുഖ മാനേജെമെന്റ്റ് വിദഗ്ധ ഡോക്ടര്‍ എല്‍സി ഡാമിയന്‍ കുട്ടികളുടെ കരിയര്‍ ഡെവലപ്പ് ചെയ്യുന്നതിനായി , അനുയോജ്യമായ വിദ്യഭ്യാസ കോഴ്സ്കള്‍ തിരഞ്ഞ് എടുക്കുന്നതിനെ സംബന്ധിച്ചും , കുട്ടികളുടെ വിദ്യഭ്യാസത്തെകുറിച്ച് മാതാ പിതാക്കള്‍ക്കുള്ള ആകുലതകള്‍ക്കും , സംശയങ്ങള്‍ക്കും ഡോക്ടര്‍ ഡാമിയന്‍ വിശദമായ മറുപടി നല്‍കുകയും ചെയ്തു . ഉച്ചക്ക് ശേഷം നടന്ന ക്ലാസ്സില്‍ ബാര്‍ക്ലേയ്സ് ബാങ്കിന്റെ പേര്‍സണല്‍ ബാങ്കര്‍ ഗില്‍ ഫോര്‍ഡില്‍ നിന്നുള്ള ആന്റണി അബ്രാഹം, (അജു ഗില്‍ഫോര്‍ഡ് ) വിവിധ വിദ്യഭ്യാസ ലോണ്‌കളെ സംബന്ധിച്ചും , വിവിധ ഗ്രാന്‍റ് കളെ കുറിച്ചും , ലോണ്‍ തിരച്ചു അടവിനെ സംബന്ധിച്ചും എടുത്ത ക്ലാസുകള്‍ എല്ലാവര്ക്കും വളരെ ഉപകാരപ്രദമായി .

വരും വര്‍ഷങ്ങളില്‍ ഗവണ്മെന്റ് കൂട്ടാനിരിക്കുന്ന ടുഷ്യന്‍ ഫീസ്‌ വര്‍ധന എല്ലാ മാതാ പിതാക്കളെയും അങ്കലാപ്പില്‍ ആക്കിയിരിക്കുന്നു എന്നുള്ളത് ഈ വിഷയത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ പ്രകടമായിരുന്നു . ഇതിനെല്ലാം വെക്തമായ മറുപടി നല്‍കി അജു കുട്ടികളെയും അവരുടെ രക്ഷകര്‍ത്താക്കളേയും സംതൃപ്തരാക്കി . തുടര്‍ന്ന് പ്രശസ്ത പേഴ്സനാലിറ്റി ഡെവലപ്പ്മെന്‍റ് ട്രെയിനറും , കേം ബ്രിഡ്ജ് മലയാളി അസോസിയേഷന്‍ പ്രസിഡന്റും കൂടിയായ അബ്രാഹം ലുക്കോസ് എടുത്ത വക്തിത്വ പരിശീലനവുമായി ബന്ധപെട്ട ക്ലാസുകള്‍ പങ്കെടുത്തവര്‍ ക്കെല്ലാം ഒരു പുതിയ അനുഭവമായി . വെക്ത്യ ജീവതത്തില്‍ ശ്രദ്ധികേണ്ട വിവിധ വിഷയങ്ങളെ കുറിച്ചും വക്തിത്വ വികസനത്തിന്‌ ആവശ്യമായ 25 ഘടകങ്ങളെ സംബന്ധിച്ചും , ഉദാഹരണ സഹിതം വിശദീകരിച്ചു കൊണ്ടുള്ള അദേഹത്തിന്റെ പ്രഭാഷണം ഒരു മുതല്‍ കൂട്ടായി മാറി .

ഓരോ ക്ലാസുകള്‍ കഴിയുമ്പോഴും കുട്ടികള്‍ തന്നെ ക്ലാസ്സ്‌ എടുത്തവര്‍ക്ക് നന്ദി പറഞ്ഞു . സെമിനാറില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും റിജിയണല്‍ കോ ഓര്‍ടിനട്ടര്‍ മൈക്കിള്‍ കുര്യന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു . ഉച്ചയുണിനായി ചിലവഴിച്ച അര മണിക്കൂര്‍ മാത്രമാണ് ക്ലാസുകള്‍ ഇല്ലാതിരുന്നത് . അത് മാത്രവുമല്ല രാവിലെ മുതല്‍ വൈകുന്നേരം വരെ മുഴുവന്‍ കുട്ടികളും മാതാപിതാക്കാന്‍മാരും ഈ ക്ലാസുകളില്‍ സജീവമായി പങ്കെടുത്തു എന്നുള്ളത് , തങ്ങളുടെ കുട്ടികളുടെ വിദ്യഭ്യാസത്തെകുറിച്ച് മാതാപിതാക്കള്‍ക്കുള്ള ആശങ്ക പ്രകടമാക്കുന്നതായിരുന്നു. ക്ലാസ്സില്‍ പങ്കെടുത്തവര്‍ക്ക് മാത്രമല്ല യു കെ യിലെ മുഴുവന്‍ മലയാളി മാതാപിതാക്കന്മാരുടെയും മനസിന്റെ ഉള്ളിലുള്ള സംശയങ്ങള്‍ ആയിരുന്നു അവിടെ എല്ലാ ക്ലാസ്സുകളിലും ചോദ്യങ്ങളായി ഉയര്‍ന്നുവന്നത് .

സെമിനാറിന്റെ അവസാനം നടന്ന വിശകലനത്തില്‍ കുട്ടികളെയും മാതാപിതാക്കളെയും പ്രതിനിധീകരിച് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഈ സെമിനാര്‍ ഒരുക്കിയ യുക്മ സൌത്ത് വെസ്റ്റ് ഈസ്റ്റ്‌ റിജിയനെ പ്രത്യേകം അഭിനന്ദിക്കുകയും ഇതുപോലുള്ള ജനോപകാരപ്രധങ്ങളായ സെമിനാറുകള്‍ തുടര്‍ന്നും സംഘടിപ്പിക്കണമെന്ന് ആവശ്യപെടുകയും ചെയ്തു. യുക്മ സൌത്ത് വെസ്റ്റ് – ഈസ്റ്റ്‌ റീജിയനും , ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍നും എന്നും അഭിമാനിക്കാവുന്ന നിലയില്‍ നടത്തിയ ഈ സെമിനാറിന് പ്രസിഡന്റ്‌ ഷാജി തോമസ്‌ , സെക്രട്ടറി ഗിരീഷ്‌ കൈപള്ളി , പ്രോഗ്രാം ജനറല്‍ കണ്‍വീനറും യുക്മ റിജിയണല്‍ കമ്മിറ്റി അംഗവുമായ മനോജ്‌ പിള്ള ,എന്നിവരോടൊപ്പം യുക്മ റിജിയണല്‍ കമ്മിറ്റി അംഗങ്ങള്‍ ആയ , റോയ് സ്റ്റീഫന്‍ , രാജു കുഞ്ചെര്യ , രവീഷ് ജോണ്‍ , ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ പ്രതിനിധികളായ ജോര്‍ജ് വര്‍ഗീസ് , ജെസ്സി വര്‍ഗീസ് , അനിത ഗിരീഷ്‌ , അനോജ് ചെറിയാന്‍ , എന്നിവര്‍ നേത്രുത്വം നല്‍കി .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.