1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2011

യു.കെയില്‍ ജീവിക്കുന്ന പോളിഷ് സ്ത്രീകള്‍ക്കിടയിലാണ് കൂടുതല്‍ പ്രസവം നടക്കുന്നതെന്ന് റിപ്പോര്‍ട്ട്. പോളണ്ടിലെ സത്രീകളേക്കാളും ബ്രിട്ടനിലെ സ്ത്രീകളേക്കാളും വേഗത്തിലുള്ള പ്രസവ നിരക്ക് ബ്രിട്ടനില്‍ ജീവിക്കുന്ന പോളിഷ് സ്ത്രീകള്‍ക്കിടയിലാണെന്ന് ‘സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സി’ ലെ രേഖകള്‍ സൂചിപ്പിക്കുന്നു.

മികച്ച ആനുകൂല്യങ്ങളും എന്‍.എച്ച്.എസ് സംവിധാനങ്ങളുമാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. ആളുകള്‍ ജോലിക്കുവേണ്ടി മാത്രമാണ് യു.കെയിലെത്തുന്നതെന്ന കെട്ടുകഥയെ തകര്‍ക്കുന്നതാണ് പുതിയ വിവരങ്ങള്‍. 2009 ല്‍ ഇംഗ്ലണ്ടിലും വേല്‍സിലെയും പോളിഷ് യുവതികള്‍ 18,000 കുട്ടികള്‍ക്ക് ജന്‍മം നല്‍കിയിരുന്നു.

പ്രത്യുല്‍പ്പാദന നിരക്കില്‍ ഇതൊരു റെക്കോര്‍ഡാണ്. പാക്കിസ്ഥാനിലെ സ്ത്രീകള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഇവര്‍ക്ക് മുന്നിലുള്ളത്. ഇതേവര്‍ഷം ബ്രിട്ടിഷ് യുവതികളുടെ പ്രജനന നിരക്ക് 1.84 ആണ്. പോളിഷ് യുവതികളുടെ പ്രജനന നിരക്ക് 2.48 ആണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

‘ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍’ സിലെ ഗവേഷക ക്രിസ്റ്റിന ഇഗ്ലിക്കയാണ് പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. എന്‍.എച്ച്.എസും അതിലെ സൗകര്യങ്ങളുമാണ് പ്രസവ നിരക്ക് വര്‍ധിക്കാന്‍ കാരണമെന്ന് ക്രിസ്റ്റിന് പറയുന്നു. എന്നാല്‍ മറ്റൊരു രാജ്യത്തുവെച്ചുള്ള പ്രസവത്തിന്റെ ആശങ്കയും കുറവല്ല. കുടുംബാംഗങ്ങളുടേയും മറ്റ് ആളുകളുടേയും സമാശ്വാസവും പിന്തുണയും ലഭിക്കാത്ത അവസ്ഥ ഇതുണ്ടാക്കുമെന്നും ക്രിസ്റ്റിന പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.