1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2011

ക്നാനായ യാക്കോബായ സമുദായത്തില്‍ യൂറോപ്പിലെ ഏറ്റവും വലിയ കൂട്ടായ്മയായ യൂറോപ്യന്‍ ക്‌നാനായ സംഗമത്തിന് മാറ്റുകൂട്ടാന്‍ ഇത്തവണയും ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മോര്‍ സേവേറിയോസ് ബ്രിസ്റ്റോളിലെത്തും.

കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്ററില്‍ വെച്ച് നടന്ന 2-ാമത് യൂറോപ്യന്‍ ക്‌നാനായ സംഗമത്തില്‍ അഭിവന്ദ്യ തിരുമനസ്സിന്റെ മഹനീയ സാന്നിദ്ധ്യമുണ്ടായിരുന്നു. ബര്‍മിങ്ങാമില്‍ വെച്ച് നടന്ന പ്രഥമ ക്‌നാനായ സംഗമവും അതിനുശേഷം മാഞ്ചസ്റ്ററില്‍ വെച്ച് നടന്ന സംഗമവും ഉയര്‍ത്തിവിട്ട ആത്മീയ ഉണര്‍വ്വും ഈ വര്‍ഷം 3-ാമത് യൂറോപ്യന്‍ ക്‌നാനായ സംഗമം ബ്രസ്റ്റോളില്‍ വച്ചു നടത്തുവാന്‍ സെന്റ് സ്റ്റീഫന്‍ ക്‌നാനായ യാക്കോബായ ഇടവകാംഗങ്ങള്‍ക്ക് പ്രചോദനമായത്.

ഈ വര്‍ഷത്തെ സംഗമത്തിന് യു.കെ.യിലെ വിവിധ മേഖലകളിലുള്ള സഭാവിശ്വാസികളെ കൂടാതെ ഇറ്റലി, ജര്‍മ്മനി, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള വിശ്വാസികളും പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് എന്നുള്ള ഏറെ ആവേശകരമായ വാര്‍ത്തയാണ് സംഘാടകര്‍ക്ക് ലഭിച്ചിട്ടുള്ളത്.

സപ്തംബര്‍ 10-ാം തിയതി നടക്കുന്ന ബ്രിസ്റ്റോള്‍ സംഗമം സമാഗതമാക്കുവാന്‍ ഒരുക്കത്തോടെ യൂറോപ്യന്‍ ക്‌നാനായ സമൂഹം കാത്തിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.