1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2011

ലണ്ടന്‍: യൂറോയുടെ കാര്യത്തില്‍ പ്രതീക്ഷിച്ചതുപോലെതന്നെ സംഭവിക്കാന്‍ പോകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂറോപ്പിനെ പിടിച്ചുകുലുക്കിയ സാമ്പത്തികമാന്ദ്യം ഗ്രീസ്, അയര്‍ലണ്ട്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ശക്തമായി തന്നെ നില്‍ക്കുന്നത് യൂറോയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. യൂറോപ്പിന്റെ പൊതുനാണയവും അഭിമാനവുമായ യൂറോയെ എങ്ങനെയും പിടിച്ചുനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടണും ജര്‍മ്മനിയും ഉള്‍‌പ്പെടെയുള്ള രാജ്യങ്ങള്‍ ബില്യണ്‍ കണക്കിന് പണമാണ് യൂറോപ്പിന്റെ പൊതു സാമ്പത്തികമേഖലയിലേക്ക് ഇറക്കിക്കൊണ്ടിരിക്കുന്ന‌ത്. ഇത്രയൊക്കെ ചെയ്തിട്ടും ഗ്രീസിലും അയര്‍ലണ്ടിലും പോര്‍ച്ചീസിനും ഉടലെടുത്തിരിക്കുന്ന സാമ്പത്തികമാന്ദ്യത്തെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന ആശങ്ക യൂറോപ്യന്‍ യൂണിയനില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.

ഇതിനിടയിലാണ് യൂറോപ്യന്‍ യൂണിയന് ഏറെ ആശ്വാസകരമായ പ്രഖ്യാപനവുമായി ചൈനീസ് പ്രധാനമന്ത്രി ബെന്‍ ജിയാബോ രംഗത്തെത്തിയിരിക്കുന്നത്. യൂറോയെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കാമെന്നാണ് ബെന്‍ ജിയാബോ നല്‍കിയിരിക്കുന്ന ഉറപ്പ്. നാലുദിവസത്തെ യൂറോപ്പ് സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് ബെന്‍ ജിയാബോ ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ബെന്‍ ജിയാബോ യൂറോപ്യന്‍‌ രാജ്യങ്ങളിലെ നേതാക്കന്മാര്‍ക്ക് മുഴുവന്‍ ആശ്വാകരമാകുന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചുകൊണ്ടാണ് ഹംഗറിയില്‍നിന്നും കഴിഞ്ഞ ദിവസം ബ്രിട്ടണിലെത്തിയത്.

യൂറോയെ പിടിച്ചുനിര്‍ത്താന്‍ ആവശ്യത്തിന് സഹായങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് അദ്ദേഹം ഹംഗേറിയന്‍ പ്രധാനമന്ത്രിയുമായി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷമാണ് അദ്ദേഹം ബ്രിട്ടണിലെത്തിയത്. ബ്രിട്ടീഷ് സന്ദര്‍ശനത്തിനുശേഷം അദ്ദേഹം ജര്‍മ്മനിയിലേക്കാണ് പോകുന്നത്. യൂറോയെ പിടിച്ചുനിര്‍ത്താന്‍ ഏറ്റവും കൂടുതല്‍ പണമിറക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തന്റെ സഹായനിര്‍ദ്ദേശങ്ങള്‍ അറിയിക്കാനും രൂപരേഖ തയ്യാറാക്കാനുമാണ് ബെന്‍ ജിയാബോ തയ്യാറെടുക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.

യൂറോപ്പുമായി ചേര്‍ന്നു നിന്നുകൊണ്ട് സാമ്പത്തികമേഖല ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ചൈന തുടങ്ങിയിരിക്കുന്നതെന്നും നിരീക്ഷകര്‍ വെളിപ്പെടുത്തുന്നുണ്ട്. അമേരിക്കന്‍ കേന്ദ്രീകൃത സാമ്പത്തികലോകത്തെ മാറ്റിമറിക്കാനുള്ള ഒരവസരമായി ചൈന യൂറോപ്പിന്റെ സാമ്പത്തികമാന്ദ്യത്തെ ഉപയോഗിക്കുന്നുവെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. അതിന്റെ തുടക്കമെന്ന മട്ടിലാണ് ബെന്‍ ജിയാബോയുടെ സഹായവാഗ്ദാനവും സന്ദര്‍ശനവുമെല്ലാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.