1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2011

ബ്രിജ്ടൗണ്‍ (ബാര്‍ബഡോസ്): ഇന്ത്യയും വെസ്റ്റിന്‍ഡീസുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം അധികവും കളിച്ചത് മഴ. മഴമൂലം 37.3 ഓവര്‍ മാത്രമെറിഞ്ഞ രണ്ടാം ദിനം 98 ണ്‍സിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ആതിഥേയര്‍ പരുങ്ങുകയാണ് . ആദ്യദിനം ഇന്ത്യയെ 201 റണ്‍സിന് പുറത്താക്കിയ വിന്‍ഡീസ, ഒന്നാം ഇന്നിങ്‌സില്‍ മൂന്നിന് 30 റണ്‍സ് എന്ന നിലയിലാണ് കളിയവസാനിപ്പിച്ചത്. രണ്ടാം ദിനം ഇന്ത്യ രണ്ടുവിക്കറ്റ്കൂടി വീഴ്ത്തി കളിയില്‍ നേരിയ ആധിപത്യം നേടിയെങ്കിലും വന്നും പോയുമിരുന്ന മഴ കൂടുതല്‍ തകര്‍ച്ചയില്‍ നിന്നും വിന്‍ഡീസിനെ രക്ഷിച്ചു. രണ്ടാം ദിവസം കളി നടന്നത് 24.3 ഓവര്‍ മാത്രമാണ്. കളിയവസാനിക്കുമ്പോള്‍ 20 റണ്‍സുമായി ശിവ്‌നാരായണ്‍ ചന്ദര്‍പോളും 21 റണ്‍സോടെ മര്‍ലോണ്‍ സാമുവല്‍സുമുമാണ് പുറത്താവാതെ നില്്ക്കുന്നത്.

അഞ്ചിന് 57 എന്ന നിലയിലേക്ക് കൂപ്പ്കുത്തിയ വിന്‍ഡീസിനെ കൂടുതല്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് ഈ കൂട്ടുകെട്ടാണ്. തകരാത്ത ആറാം വിക്കറ്റില്‍ ഇരുവരും ഇതുവരെ 41 റണ്‍സ് എടുത്തിട്ടുണ്ട്.

വിന്‍ഡീസിന്റെ വീണ അഞ്ചുവിക്കറ്റുകളില്‍ മൂന്നും പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയാണ് നേടിയത്. ആദ്യദിനം അഡ്രിയന്‍ ബറാത്തിന്റെ വിക്കറ്റു വീഴ്ത്തിയ ശര്‍മ രണ്ടാം നാള്‍ സര്‍വന്‍(18) നൈറ്റ് വാച്ച്മാന്‍ ദേവേന്ദ്ര ബിഷൂ(13) എന്നിവരുടെ വിക്കറ്റുകളാണ് നേടിയത്. മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന സര്‍വനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ ഇഷാന്ത്,നൈറ്റ് വാച്ച് മാന്‍ ബിഷുവിനെ കോഹ് ലിയുടെ കൈകളിലെത്തിച്ചു. 18ാമത്തെ ഓവറിലായിരുന്നു ഇരുവരുടെയും പുറത്താവല്‍.

നേരത്തെ വി.വി.എസ്.ലക്ഷ്മണി(85)ന്റെയും സുരേഷ് റെയ്‌ന(53)യുടെയും അര്‍ധശതകങ്ങളാണ് വന്‍ തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത്. ഒരൂസമയം നാലിന് 38 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ രക്ഷിച്ചത് ഇരുവരുതെയും ക്ഷമാപൂര്‍വ്വമായ ബാറ്റിംഗാണ്. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇരുവരും 117 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അമ്പയര്‍ അസാദ് റൗഫിന്റെ തെറ്റായ തീരുമാനത്തില്‍ റെയ്‌ന പുറത്തായതോടെയാണീ കൂട്ടുകെട്ട് പൊളിഞ്ഞത്.

ഇവര്‍ മടങ്ങിയതോടെ ഇന്ത്യയുടെ നില വീണ്ടും പരുങ്ങലിലായി. 12 റണ്‍സെടുത്ത പ്രവീണ്‍ കുമാര്‍ മാത്രമാണ് പിന്നീട് വന്നവരില്‍ രണ്ടക്കം കടന്നത്. ഒടുവില്‍ 201 റണ്‍സിന് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചു. വിന്‍ഡീസിനായി എഡ്വാര്‍ഡും രാംപാലും ബിഷോവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.പേസ് ബൗളര്‍മാര്‍ക്ക് അനകൂലമായ പിച്ചില്‍ ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാനയക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.