1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2024

രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണ്ണമെൻറ് പ്രിസ്റ്റൺ സ്ട്രൈക്കെസ് ചാമ്പ്യൻ മാരായി, പ്ലാറ്റ്ഫീൽഡ് ഇലവൺ രണ്ടാം സ്ഥാനവും നേടി. മിഡ് ലാഡ്സിലെ പതിനാല് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻറ് എഡ്ക്സ് ദുബായ് ,കുട്ടനാട് ടേസ്റ്റ് ,ലൂലു മിനിമാർട്ട് മാഞ്ചസ്റ്റർ ,ഡോൺ ജോസഫ് ലൈഫ് ലൈൻ പ്രോട്ടക്റ്റ് ,മലബാർ സ്‌റ്റോർ സ്റ്റോക്പോർട്ട് എന്നിവരുടെ സഹകരണ ത്തോടെ മാഞ്ചസ്റ്റർ നൈറ്റ്സ് സംഘടിപ്പിച്ചത് .ആളുകളുടെ പങ്കാളിത്തം കൊണ്ടും സംഘടനാ മികവുകൊണ്ടും മികവാർന്ന ടൂർണ്ണമെൻറ് നടത്താൻമാഞ്ചസ്റ്റർ നൈറ്റ്സിനായി.

ടൂർണമെന്റിലെ എല്ലാം കളികളും ലൈവ് ടെലിക്കാസ്റ്റ് നടത്തി പുതിയ ഒരു തുടക്കം കുറിച്ചു നൈറ്റ്സ് മഞ്ചേരിസ്റ്റർ ക്ലബ് . അത്യന്ത്യം വാശിയേറിയ ഫൈനലിൽ പതിനഞ്ച് റൺസി നാണ് പ്രിസ്റ്റൺ സ്ട്രൈക്കെസ് വിജയിച്ചത്. ഫൈനലിൽ പ്രിസ്റ്റൺ സ്ട്രൈക്കെസിലെ അനുപ് മാൻഓഫ്ദി മാച്ചും, ടൂർണ്ണമെൻറ്റിൽ നൈറ്റ്സിലെ അബിജിത്ത് ജയൻ മാൻഓഫ്‌ദി സിരിയസും, പ്രിസ്റ്റൺ സ്ട്രൈക്കെസിലെ നരേദ്ര കുമാൻ ബെസ്റ്റ് ബാസ്റ്റ്മാനും, പ്ലാറ്റ്ഫീൽഡ് ഇലവനിലെ ഷാരോൺ ബെസ്റ്റ് ബൗളറും ആയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.