1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2011

ബെന്നി വര്‍ക്കി പെരിയപ്പുറം

2011 ജൂലൈ രണ്ടാം തീയതി ബര്‍മിങ്ങാമില്‍ വെച്ച് നടക്കുന്ന സീറോ മലബാര്‍ സഭ കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ബര്‍മിംങ് ഹാം അതിരൂപതയിലെ സീറോ മലബാര്‍ സഭ വിശ്വാസികള്‍ ജൂലൈ രണ്ടിന് ശനിയാഴ്ച രാവിലെ 8മണിമുതല്‍ വൈകിട്ട് 7മണി വരെയാണ് പരിപാടി.ബര്‍മിങ്ഹാം സിറ്റിസെന്ററിനടത്തുള്ള സെന്റ് കാതറീന്‍സ് കത്തോലിക്ക പള്ളിയില്‍ വെച്ചാണ് പരാപാടിനടക്കുന്നത്. കണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം ചിട്ടയോടെ നടന്നുകൊണ്ടിരിക്കുന്നു.

ബര്‍മിങ്ങാം അതിരൂപത ചാപ്ലിന്‍ ഫാദര്‍ സോജി ഓലിക്കലിന്റെയും ഫ്രാന്‍സിസ് ഓക്‌സ്‌ഫോര്‍ഡിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്. മുന്‍ ചാപ്ലിനായിരുന്ന ഫാദര്‍ സെബാസ്റ്റ്യന്‍ അരീക്കാട്ട് അടിത്തറയിട്ട് വളര്‍ത്തിയ സീറോ മലബാര്‍ സഭാ സമൂഹം ഇന്ന് വളര്‍ച്ചയുടെ പടവുകള്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കെട്ടുറപ്പോടെ വിശ്വാസ തീഷ്ണതയില്‍ മുന്നേറുകയാണ്.

ഇപ്പോള്‍ ബര്‍മിങ്ഹാം അതിരൂപതയുടെ പ്രവര്‍ത്തന പരിധിയില്‍ സീറോ മലബാര്‍ സഭയ്ക്ക് പന്ത്രണ്ട് യൂണിറ്റുകളുണ്ട്. ഓരോ യൂണിറ്റും മിനി ഇടവകകള്‍ പോലെ പ്രവര്‍ത്തിക്കുന്നു. ഓരോ യൂണിറ്റിനും പള്ളികമ്മിറ്റി, വിശുദ്ദ കുര്‍ബാനയ്ക്കുള്ള ക്രമീകരണങ്ങള്‍, വേദപാഠം പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ മറ്റ് അധ്യാത്മിക വളര്‍ച്ചയ്ക്ക് വേണ്ട വിവിധ കാര്യങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു. സ്റ്റെച്ച് ഫോര്‍ഡ്, വാംലി, വാല്‍സാല്‍, വൂള്‍വരാംടണ്‍, സ്‌റ്റോക്ക് ഓണ്‍ട്രെന്റ്, ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റ്, നനീട്ടണ്‍, കവന്‍ട്രി, റെഡിച്ച്, നോര്‍ത്ത് ഫീല്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, വൂസ്റ്റര്‍ എന്നിവയാണ് സെന്ററുകള്‍. എല്ലാ സെന്ററുകളിലും എല്ലാമാസവും മലയാളം കുര്‍ബാനയും വിശ്വാസ പരിശീലവും, മറ്റ് ധ്യാന പരിപാടികളും, നടക്കുന്നുണ്ട്.

ചാപ്ലിന്‍ ഫാദര്‍ സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ഉള്ള സെന്‍ട്രല്‍ കമ്മിറ്റിയാണ് അതിരൂപത തലത്തിലുള്ള കര്‍മ്മ പരിപാടികള്‍ ക്രമീകരിക്കുന്നത്. സോജിയച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ചയിലെ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആയിരക്കണക്കിന് വിശ്വാസികള്‍ക്കാണ് വചനത്തിന്റെ സന്ദേശം വഴി ആശ്വാസം നല്‍കുന്നത് വിവിധ സ്ഥലങ്ങള്‍ രാത്രി ആരാധനവിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍ തുടങ്ങിയവ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. പന്ത്രണ്ട് സെന്ററുകളിലെയും വിശ്വാസികള്‍ക്ക് ഒന്നിച്ചുകൂടി പ്രാര്‍ത്ഥിക്കുന്നതിനും കുട്ടികള്‍ക്ക് അവരുടെ അധ്യാത്മിക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഉള്ള ഒരു വേദി കൂടിയായിട്ടാണ് കണ്‍വെന്‍ഷനെ കാണുന്നത്. ഇംഗ്ലണ്ടില്‍ തന്നെ ആദ്യമായിട്ടാണ് സീറോമലബാര്‍ സഭാ മക്കള്‍ക്ക് ഒത്തുകൂടുന്നതിനും പ്രാര്‍ത്ഥന കൂട്ടായ്മ രൂപപ്പെടുത്തുന്നതിനും സാധിക്കുന്ന തരത്തിലുള്ള പരിപാടികള്‍ ക്രമമായി സംഘടിപ്പിക്കുന്നത്.

കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിന് കേരളത്തില്‍ നിന്നും സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് ഇരിങ്ങാലക്കുട രൂപത ബിഷപ്പ്മാര്‍ പോളി കണ്ണര്‍ക്കാരന്‍ പങ്കെടുക്കും. കൂടാതെ മുന്‍ ചാപ്ലിനായിരുന്ന ഫാദര്‍ സെബാസ്റ്റ്യന്‍ അരീക്കാട്ടിന്റെ സാന്നിധ്യവും വിശ്വാസികള്‍ക്ക് സന്തോഷം പകരുന്നതാണ്. ബര്‍മിങ്ഹാം അതിരൂപതാ ബിഷപ്പും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കുന്നതിനുള്ള വിവിധ കാലശില്പങ്ങള്‍ പരിശീലിപ്പിക്കുന്ന തിരക്കിലാണ് 12 സെന്ററുകളിലെയും കുട്ടികളും രക്ഷിതാക്കളും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.