1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2011

തോമസുകുട്ടി ഫ്രാന്‍സിസ്

ലിവര്‍പൂള്‍: ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ എന്ന ലിംകക്ക് ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ പുരസ്‌കാരം സമ്മാനിച്ചു. വടക്കന്‍,മധ്യ,തെക്കന്‍ തിരുവിതാംകൂറിന്റെ ഭാഷാ ശൈലി സമന്വയിപ്പിച്ച്‌കൊണ്ട് കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂര്‍ മുതല്‍ തിരുവനന്തപുരം ജില്ലയിലെ അമ്പൂരില്‍ വരെയുള്ള പ്രവാസി മലയാളികളുടെ കൂട്ടായ്മയാണ് ലിംക.

കലാ,സാംസ്‌കാരിക രംഗത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഒമ്പതോളം പരിപാടികള്‍ ലിംക സംഘടിപ്പിച്ചു. കേവലം ഒരു ഗ്രാമത്തിന്റെയോ ജില്ലയുടെയോ പരിധിക്കുള്ളില്‍ ഒതുങ്ങാതെ കേരളത്തില്‍ നിന്നും ഈ തുറമുഖ പട്ടണത്തിലെത്തുന്ന മുഴുവന്‍ മലയാളികളെയും ഒരുമിപ്പിക്കുന്നതാണ് ഈ കൂട്ടായ്മയെന്നത് ശ്രദ്ധേയമാണ്. പിറന്ന നാടിന്റെ കലാസാസംകാരിക പൈതൃകത്തെ ഒരു പരിധി വരെ ഇവിടത്തെ പ്രവാസി ജീവിതത്തോടൊപ്പം ചേര്‍ത്ത് വെക്കാന്‍ കഴിഞ്ഞുവെന്നതില്‍ അഭിമാനിക്കുന്നതായി ലിംക പി.ആര്‍.ഒ ശ്രീ തോമസുകുട്ടി ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടു.

ലിംക അതിന്റെ ഒമ്പതാം വയസ്സിലേക്ക് കാലൂന്നുകയാണ്. ലോകപ്രവാസി മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ മലയാളി കൗണ്‍സില്‍(GMC) തങ്ങളുടെ വാര്‍ഷിക മലയാളി സംഘടനയായി ലിംകയെ തിരഞ്ഞെടുത്തതില്‍ ഏറെ അഭിമാനമുണ്ടെന്നും ഇതോടെ ലിംകക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത കൂടിയിരിക്കയാണെന്നും ലിംക ചെയര്‍ പേഴ്‌സണ്‍ ശ്രീ തോമസ് വാരിക്കാട്ട് പറഞ്ഞു.

കൊവാന്‍ട്രിയില്‍ നടന്ന ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ വാര്‍ഷിക ആഘോഷ പരിപാടികളോടനുബന്ധിച്ച് നടത്തുന്ന അവാര്‍ഡ് ബി.ഐ.എം ചടങ്ങില്‍ വെച്ച് മുന്‍ മന്ത്രി ശ്രീ മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ലിംകക്ക് വേണ്ടി ചെയര്‍പേഴ്‌സണ്‍ തോമസ് ജോണ്‍ വാരിക്കാട്ട്,പി.ആര്‍.ഒ തോമസുകുട്ടി ഫ്രാന്‍സിസ്, തമ്പിജോസ്്, സ്‌റ്റെസന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ലിംകയുടെ 2010ലെ മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ വക്താവ് സദസ്സില്‍ വിശദീകരിച്ചു. വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തിയ സംഘടനയെ മോന്‍സ് ജോസഫ് പ്രശംസിച്ചു. കേവലം ഓണം,കക്രിസ്തുമസ് ആഘോഷങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടാറുള്ള മലയാളി സംഘടനകള്‍ക്ക് ലിംക ഒരു മാതൃകയാണെന്ന് ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ യൂറോപ്യന്‍ പ്രസിഡന്റ് ശ്രി.പോള്‍ ഗോപുരത്തുങ്കല്‍(ജര്‍മ്മനി) അഭിപ്രായപ്പെട്ടു. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ആഗോള സെക്രട്ടറി ശ്രീ.റെജി പാറക്കല്‍,യു.കെ പ്രൊവിന്‍സ് പ്രസിഡന്റ് ശ്രീ സിറിള്‍ കൈതവേലില്‍ തുടങ്ങി നിരവധി പ്രമുഖരും 600ലധികം പ്രവാസി മലയാളികളും നിരവധി മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.