1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2015

ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയ പരിശോധന സംഭന്ധിച്ച പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് സുപ്രീം കോടതി. ഇന്റർനെട്ട് സെർച്ച് എഞ്ചിനുകളായ ഗൂഗിൽ, യാഹൂ, ബിങ് എന്നിവക്കാണ് കോടതി നിർദേശം നൽകിയത്.

ഇന്ത്യയിൽ പെൺകുഞ്ഞുങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവു കാണപ്പെടുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്. ഇന്ത്യയിൽ ശിശുവിന്റെ ലിംഗ നിർണയം നടത്തിയതിനു ശേഷം ഗർഭഛിദ്രം നടത്തുന്ന പ്രവണത വർധിച്ചുവരികയാണെന്ന് കോടതി നിരീക്ഷിച്ചു.

ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്റർനെറ്റ് സെർച്ച് എഞ്ചിനുകളിൽ ലിംഗ നിർണയ പരസ്യങ്ങൾ വർധിച്ചു വരികയാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഒരു പൊതു താത്പര്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി.

എന്നാൽ ഇന്റർനെറ്റ് ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ലിംഗ നിർണയം സംബന്ധിച്ച കീവേർഡുകൾ നിരോധിച്ചാൽ ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമല്ലാതാകുമെന്ന് ഗൂഗിൽ അഭിഭാഷകൻ വാദിച്ചു. തത്ഫലമായി പ്രധാനി മന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ആഴ്ച പെൺകുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നതുമായി ബന്ധപ്പെട്ടു നടത്തിയ പ്രസംഗം പോലും തിരച്ചിൽ ഫലങ്ങളിൽ ലഭ്യമല്ലാതാകും.

1971 ൽ 1000 ആൺകുട്ടികൾക്ക് 964 പെൺകുട്ടികൾ എന്നായിരുന്ന ഇന്ത്യയിലെ ലിംഗാനുപാതം 2011 ൽ 1000 ആൺകുട്ടികൾക്ക് 918 ആയി കുറഞ്ഞിരുന്നു. നഗരങ്ങളാണ് ലിംഗാനുപാതത്തിൽ പിന്നിൽ. 2011 ലെ കണക്കു പ്രകാരം ഡൽഹിയിൽ 1000 ആൺകുട്ടികൾക്ക് 874 പെൺകുട്ടികളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.