1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2011

2009 ജനുവരി 16ാം തീയ്യതി വി. അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് സ്ഥിരമായി പ്രതിഷ്ഠിച്ചതിലൂടെ വിശുദ്ധമായി തീര്‍ന്ന ലിവിംഗ്സ്ടണ്‍ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 15ാം തീയ്യതി മുതല്‍ 25ാം തീയ്യതി വരെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ തന്നെ നിരവധി കുടുംബങ്ങള്‍ക്ക് അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത അമ്മയായി ലിവിംഗ്സ്ടണ്‍ അല്‍ഫോന്‍സാമ്മ മാറിക്കഴിഞ്ഞു.

ജൂലൈ 15 വെള്ളിയാഴ്ച നവനാളിന്റെ ആദ്യദിവസം വൈകിട്ട് 5 മണിക്ക് സെബാസ്റ്റിയന്‍ കല്ലത്തച്ചന്റെ (ചാപ്ലിന്‍, സീറോ മലബാര്‍ സഭ, എഡിന്‍ബര്‍ഗ് അതിരൂപത) നേതൃത്വത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ പ്രതിഷ്ഠ, ദിവ്യബലി, നൊവേന, ലദീത്ത്, തിരുശേഷിപ്പ് വണക്കം എന്നീ തിരുകര്‍മ്മങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ യഥാക്രമം റവ.ഫാദര്‍ മാത്യു തോട്ടത്തിമാലില്‍, ഫാദര്‍ മാത്യു ചൂരപൊയ്കയില്‍, ഫാദര്‍ സജി തോട്ടത്തില്‍, ഫാദര്‍ തോമസ് പുരയ്ക്കല്‍, ഫാദര്‍ ജോയ് ചേറാടിയില്‍ , ഫാദര്‍ വര്‍ഗീസ് പോള്‍ കോന്തുരുത്തി തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു. 23 ശനിയാഴ്ച മുഖ്യതിരുന്നാള്‍ ദിനത്തിന്റെ തലേന്നാള്‍ 12 മണിക്ക് ഫാദര്‍ വിന്‍സന്റ് കരിശുംമൂട്ടിലിന്റെ നേതൃത്വത്തില്‍ ഏകദിന ധ്യാനവും തുടര്‍ന്ന് 5 മണിക്ക് തിരുകര്‍ന്നങ്ങളും ഉണ്ടായിരിക്കുന്നതാണ്. 24/7/11 മുഖ്യ തിരുനാള്‍ ദിനത്തില്‍ തിരുകര്‍മ്മങ്ങള്‍ വൈകുന്നേരം 3ന് റവ ഫാദര്‍ ബിജു ജോണിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആരംഭിക്കുന്നു. അതേ തുടര്‍ന്ന് ലദീത്ത്, വിവിധ വാദ്യമേളങ്ങളോടുകൂടിയ വിശ്വാസ പ്രഘോഷണ പ്രദക്ഷിണം തിരുശേഷിപ്പ് വണക്കം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 26പേര്‍ ഈ തിരുനാളിന്റെ പ്രസുദേന്തിമാരാണെന്നുള്ളത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. വിദൂരങ്ങളില്‍ നിന്നും തിരുനാളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് ഇവിടെ താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്. 5.30ന് തിരുനാളിന്റെ കള്‍ച്ചറല്‍ നൈറ്റ് ആയ അല്‍ഫോന്‍സനീയം, ഇതില്‍ ഗാനമേള, റാഫിള്‍ നറുക്കെടുപ്പ്, സ്‌നേഹവിരുന്ന്, വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരക്കുന്നതാണ്. ഇതിനോടനുബന്ധിച്ച് അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രം ലിവിംഗ്‌സ്റ്റണിന്റെ സാമൂഹ്യസേവന പദ്ധതിയുടെ ഉദ്ഘാടനവും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- സെബാസ്റ്റ്യന്‍ കല്ലാത്ത് വി.സി – 7865997974

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.