1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2011


വാര്‍ധക്യസഹജമായ രോഗംമൂലമുള്ള മരണം വര്‍ധിക്കുന്നു
ലണ്ടന്‍: വാര്‍ധക്യസഹജമുള്ള രോഗം മൂലവും വേണ്ട പരിഗണന ലഭിക്കാതെയും മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വയോജനസംരക്ഷണ സ്ഥാപനങ്ങളിലാണ് ഇത്തരം മരണം നടക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രായമാവര്‍ക്ക് കാര്യമായ ഭക്ഷണമോ പരിഗണനയോ ഒന്നും ലഭിക്കാറില്ല. നിര്‍ജലീകരണവും പോഷകാഹാരക്കുറവും മൂലം പലരും മരണത്തിന്റെ വക്കിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
നിര്‍ജലീകരണം മൂലം 667 പേരും പോഷകാഹാരക്കുറവു മൂലം 157 പേരും മരിച്ചതായാണ് കണക്ക്. പ്രായമേറിയവര്‍ പരിഗണനലഭിക്കാതെ മരിക്കുന്നു എന്നത് 21ാം നൂറ്റാണ്ടിലെ ഞെട്ടിപ്പിക്കുന്ന വസ്തുതയാണെന്ന് നെല്‍ ഡങ്കന്‍ പറഞ്ഞു.
വയോജനസ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്ക് സംരക്ഷണത്തിനായി പലര്‍ക്കും അവരുടെ വീടുകള്‍ വില്‍ക്കേണ്ടിവരുന്നു എന്ന് ഡെയ്‌ലി മെയില്‍ കണ്ടെത്തി. പ്രായമാകുന്നതോടെ പലരെയും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണുള്ളതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ആവശ്യത്തിന് ഭക്ഷണമോ പരിഗണനയോ വയോജനസംരക്ഷണ കേന്ദ്രങ്ങളില്‍ ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.