1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2011

സൈബിന്‍ പാലാട്ടി

വാള്‍സാളില്‍ സെന്റ്‌ തോമസ്‌ കാത്തലിക്‌ ഫോറം പ്രവര്‍ത്തനമാരംഭിച്ചു.ഇക്കഴിഞ്ഞ ശനിയാഴ്ച വാള്‍സാള്‍ സെന്റ്‌ ജോണ്‍സ് ചര്‍ച്ച് ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് കമ്യൂണിറ്റിയിലെ മുതിര്‍ന്ന പൌരന്മാരായ മാത്യു കുന്നത്തൂര്‍ ,സൈമണ്‍ ജോര്‍ജ്‌ എന്നിവര്‍ ചേര്‍ന്ന് വിശുദ്ധ തോമാശ്ലീഹായുടെ പിന്തുടര്‍ച്ചക്കാരുടെ കൂടയ്മയായ സെന്റ്‌ തോമസ്‌ കാത്തലിക്‌ ഫോറത്തിന്റെ ഔദ്യോകിക ഉദ്ഘാടനം നിര്‍വഹിച്ചു.

ഏകദേശം മുപ്പതോളം കുടുംബങ്ങള്‍ ഫോറത്തിന്‍റെ ആദ്യ മീറ്റിങ്ങില്‍ പങ്കെടുത്തു.അംഗങ്ങള്‍ തമ്മില്‍ പരസ്പരം പരിചയപ്പെടല്‍
ബൈബിള്‍ ക്വിസ്‌ ,പ്രാര്‍ത്ഥനകള്‍,കുട്ടികള്‍ക്കായി വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു.മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കപ്പെട്ടു.സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

അടുത്ത ഒരു വര്‍ഷത്തേക്ക് പരിപാടികള്‍ ഏറ്റെടുത്തു നടത്തുവാനുള്ള അംഗങ്ങളെയും ചടങ്ങില്‍ വച്ചു നിശ്ചയിക്കുകയുണ്ടായി.എല്ലാ മാസവും മൂന്നാം ശനിയാഴ്ച നടക്കുന്ന മലയാളം കുര്‍ബാനക്കു ശേഷമായിരിക്കും സെന്റ്‌ തോമസ്‌ കാത്തലിക്‌ ഫോറം മീറ്റിങ്ങുകള്‍ നടക്കുക.വാള്‍സാള്‍,വോള്‍വര്‍ഹാമ്പ്പ്ടന്‍,ഡട്ലി,സാന്‍ഡ്വെല്‍ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഈ കൂട്ടായ്മയില്‍ ഒത്തു ചേരുന്നത്.മലയാളികളില്‍ വിശ്വാസദീപ്തി പകര്‍ന്നു നല്‍കിയ വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസത്തില്‍ മുറുകെ പിടിക്കാന്‍ ഈ കൂട്ടായ്മയില്‍ അണിചേരാന്‍ ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.