1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2011

വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പോലീസ് വള‍ഞ്ഞ വഴിയില്‍ സമ്പാദിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ട് നിന്നുകൊണ്ടാണ് പോലീസുകാര്‍ അന്യായമായി പണം സമ്പാദിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അപകടത്തില്‍പ്പെടുന്ന കാറുകള്‍ പരിശോധിക്കാന്‍ പോലീസുകാരാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പക്കല്‍നിന്ന് പണം വാങ്ങി കേസ് അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ അപകടത്തില്‍പ്പെടുന്ന വണ്ടികളുടെ ഉടമകള്‍ നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് മുന്‍ നിയമസെക്രട്ടറി ജാക്ക് സ്ട്രോ ആരോപിക്കുന്നത്.

അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ പോകാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കേണ്ട തുകയെന്ന് പറയുന്നത് കേവലം ഇരുപത്തിയഞ്ച് പൗണ്ടാണ്. എന്നാല്‍ കമ്പനി പോലീസുകാര്‍ക്ക് പലപ്പോഴും നല്‍കുന്നത് ആയിരം പൗണ്ടായിരിക്കും. കമ്പനിക്ക് അനുകൂലമായ തീരുമാനം എടുക്കുന്നതിനുവേണ്ടിയാണ് ഇത്രയും കൂടിയ തുക പോലീസിന് നല്‍കുന്നത്. പോലീസുകാര്‍ മിക്കവാറും അത് ഭംഗിയായി ചെയ്യുകയും ചെയ്യും. അങ്ങനെയാണ് മിക്കവാറും അപകടങ്ങളിലും നഷ്ടപരിഹാരം കൊടുക്കാതെ കമ്പനികള്‍ രക്ഷപ്പെടുന്നത്.

കഴിഞ്ഞ പന്ത്രണ്ട് മാസത്തിനുള്ളില്‍ വെസ്റ്റ് മിഡ്‍‌ലാന്റ് പോലീസ് ഏതാണ്ട് 622,275 പൗണ്ടാണ് പരിശോധന നടത്താന്‍ പോകാന്‍വേണ്ടി മാത്രം സമ്പാദിച്ചതെന്ന് അറിയുമ്പോഴാണ് സംഭവത്തിന്റെ കാഠിന്യം മനസിലാകുക. അതുപോലെതന്നെ മെട്രോപോലീഷ്യന്‍ പോലീസ് ഇന്നുവരെ റിക്കവറി കമ്പനികള്‍ക്കുമേല്‍ ഒരുരൂപാപോലും ചാര്‍ജ് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിവാരവകാശ നിമയപ്രകാരമുള്ള ചോദ്യങ്ങള്‍ മറുപടി നല്‍കിയപ്പോഴാണ് ഈ പോലീസ് സേനകളുടെ കള്ളത്തരം പുറത്തായതെങ്കില്‍ ചില പോലീസ് വിഭാഗങ്ങള്‍ രേഖകള്‍ നല്‍കാന്‍പോലും തയ്യാറായിട്ടില്ല. മേഴ്സിസൈഡ് പോലീസും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസുമാണ് രേഖകള്‍ നല്‍കാന്‍ വിസമ്മതിച്ചത്. ചിലര്‍ക്ക് മുറിവേല്‍ക്കുമെന്നതുകൊണ്ട് രേഖകള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് അവര്‍ അറിയിച്ചത്.

എന്തായാലും രാജ്യം നേടിരുന്ന വന്‍ അഴിമതികളിലൊന്നാണ് പോലീസും ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്ന നടത്തുന്നതെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലതന്നെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.