1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2011

ഒരു സംഗീതച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഹിമാലയന്‍ ഗായകസംഘത്തെ കാണാതായി. വിമാനമിറങ്ങിയ ഉടനേയാണ് നേപ്പാളില്‍ നിന്നുള്ള പത്തംഗ ഗായക സംഘത്തെ കാണാതായത്. ഇവരെക്കുറിച്ചുള്ള അന്വേഷണം ഇമിഗ്രേഷന്‍ അധികൃതര്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

കോണ്‍വാല്‍ ഇന്റര്‍നാഷണല്‍ മെയില്‍ വോയ്‌സ് കോറല്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സംഘം. തുടര്‍ന്ന് വിമാനത്താവളത്തിലെത്തിയ ഇവരുടെ പാസ്‌പോര്‍ട്ട് ക്ലിയറിംഗെല്ലാം കഴിഞ്ഞിരുന്നു. വിമാനത്താവളത്തില്‍ ഇവരെ കൂട്ടിക്കൊണ്ടു പോകാനായി അധികൃതര്‍ ഒരു മിനിബസ് അയച്ചിരുന്നു. എന്നാല്‍ സംഘത്തെ കാണാതെ ബസ് തിരിച്ചെത്തുകയായിരുന്നു.

ഫെസ്റ്റിവലിലെ മുഖ്യആകര്‍ഷണമായിരുന്നു ഈ സംഘത്തിന്റെ പ്രകടനം. അതിനിടെ ഗായകരെ കാണാതായതില്‍ സംഘാടകസമിതി ഓര്‍ഗനൈസര്‍ ഡെവിഡ് പീറ്റേര്‍സ് ആശങ്ക പ്രകടിപ്പിച്ചു. ഗായകര്‍ തങ്ങളെ കബളിപ്പിച്ചോ എന്നാണ് സംശയമെന്ന് അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവല്‍ ഇനി ആദ്യം മുതല്‍ പുനക്രമീകരിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് സംഘാടകര്‍.

അതിനിടെ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സംഘാംഗങ്ങള്‍ ടൂറിസ്റ്റ് വിസയിലാണ് രാജ്യത്തെത്തി മുങ്ങിനടക്കുകയാണെങ്കില്‍ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നാണ് ഇമിഗ്രേഷന്‍ വക്താവ് പറയുന്നത്. എന്നാല്‍ സംഘാടക സമിതി നല്‍കിയ വിസയില്‍ എത്തിയവരാണെങ്കില്‍ അവര്‍ എന്തായാലും പരിപാടിയില്‍ പങ്കെടുക്കു തന്നെ വേണമെന്നും വക്താവ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.