1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2011

ലണ്ടന്‍: പെട്രോളിന്റെ വിലയില്‍ കുറവുണ്ടായിട്ടും പല പമ്പുടമകളും അമിതവില ഈടാക്കുന്നതായി പരാതി. എണ്ണക്കമ്പനികള്‍ നല്‍കേണ്ട ഇന്ധനവിലയില്‍ 2 പെന്നിയുടെ കുറവുണ്ടായിട്ടുണ്ടെങ്കിലും അത് വിലയില്‍ പ്രതിഫലിക്കുന്നില്ലെന്നാണ് വാഹനഉടമകളുടെ പരാതി.

ഇന്ധനവില 41 പെന്നിയില്‍നിന്നും 39 പെന്നിയായി കുറഞ്ഞിരുന്നു. എന്നാല്‍ പമ്പില്‍ വിലകുറയുന്നതിന് പകരം കൂടുകയാണുണ്ടായത്. യൂറോപ്യന്‍ യൂണിയനിലെ പ്രമുഖ അംഗങ്ങളായ ജര്‍മനി, ഫ്രാന്‍സ്, അയര്‍ലന്റ്, ഹോളണ്ട്, സ്‌പെയിന്‍, ബെല്‍ജിയം എന്നീ രാഷ്ട്രങ്ങളെല്ലാം വിലയില്‍ കുറവുവരുത്തിയിട്ടുണ്ട്.

ക്രിസ്തുമസ് സീസണില്‍ തങ്ങള്‍ക്കുനേരിട്ട നഷ്ടം നികത്താനാണ് വിലയില്‍ കുറവു വരുത്താത്തതെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ വിലയനുസരിച്ച് ആവറേജ് 55 ലിറ്ററിന്റെ പെട്രോള്‍ ടാങ്ക് നിറയ്ക്കാന്‍ 70 പൗണ്ട് നല്‍കേണ്ട സ്ഥിതിയിലാണ് വാഹനഉടമകള്‍.

എന്നാല്‍ പെട്രോളിയം റീട്ടെയ്‌ലേര്‍സ് അസോസിയേഷന്‍ വക്താവ് ബ്രയിന്‍ മാഡേര്‍സണ്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ധനവില കണക്കാക്കാന്‍ വിവിധതരത്തിലുള്ള മാതൃകകള്‍ അവലംബിച്ചതാണ് കുഴപ്പമായതെന്ന് മാഡേര്‍സണ്‍ പറയുന്നു. പെട്രോള്‍പമ്പ് ഉടമകള്‍ ചെറിയതോതില്‍ ലാഭം നേടുന്നുണ്ടെന്ന കാര്യം അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.