1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2011

ബ്രിട്ടന്‍റെ ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ വസന്തകാലമായിരുന്നു ഇത്തവണത്തേത്.ഈ വേനല്‍ക്കാലവും ചൂടെറിയതായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.വസന്തകാലത്ത് വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ മിക്ക റിസര്‍വോയറുകളിലെയും ജലനിരക്ക്‌ താഴ്ന്ന നിലയിലാണ്.സ്വാഭാവികമായും ഈ വേനലില്‍ ജലക്ഷാമം രൂക്ഷമാകും.അതോടെ ജലത്തിന്‍റെ ഉപഭോഗത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരും.

ഈ അവസ്ഥയില്‍ വെള്ളത്തിന്‍റെ ഉപയോഗം കുറയ്ക്കാന്‍ ഉതകുന്ന ചില മാര്‍ഗങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്

1-സേവ് എ ഫ്‌ളഷ് സ്ഥാപിക്കുക. ഹിപ്പോ, ബോഗ് ഹോഗ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്. ഇത് സ്ഥാപിക്കുന്നതോടെ വാട്ടര്‍ബില്ലില്‍ വലിയ അളവുവരെ കുറവുണ്ടാകും.

2-വെള്ളം വെയ്‌സ്റ്റ് ചെയ്യുന്നത് പണം കളയുന്നതിന് തുല്യമാണ്. ഒരുസെക്കന്‍ഡില്‍ ഒരുതുള്ളി കളഞ്ഞാല്‍ ഒരുദിനം പതിനഞ്ച് ലിറ്റര്‍ നഷ്ടമാകും.

3-അലക്കുമ്പോഴും വെള്ളം സൂക്ഷിക്കാനാകും.കുളിക്കാന്‍ ഷവര്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

4-പല്ലുതേക്കുമ്പോള്‍ പൈപ്പ് തുറന്നിടരുത്.

5-ഷേവ് ചെയ്യുമ്പോളും വെള്ളം നഷ്ടമാകാതെ സൂക്ഷിക്കണം.

6-അടുക്കളയിലും വെള്ളം സൂക്ഷിക്കാം.പാത്രം കഴുകുമ്പോള്‍ പൈപ്പിന്റെ കീഴില്‍ കഴുകാതെ വെള്ളം ഒരു വലിയ പാത്രത്തിലാക്കിയതിനു ശേഷം കഴുകുന്നതാണ് നല്ലത് .

7-കെറ്റിലില്‍ ആവശ്യം വേണ്ട വെള്ളം മാത്രം ചൂടാക്കുക.

8-പകുതി നിറഞ്ഞിരിക്കുമ്പോള്‍ ഡിഷ് വാഷറും വാഷിംഗ് മെഷീനും ഉപയോഗിക്കുക.

9-പൂന്തോട്ടത്തിലും വെള്ളം സംരക്ഷിക്കാവുന്നതാണ്. മഴവെള്ളം വാട്ടര്‍ബട്ടില്‍ സൂക്ഷിക്കാം. തുടര്‍ന്ന് ഇത് ഉപയോഗിക്കുകയുമാകാം.

10- നല്ലൊരു മീറ്റര്‍ ഘടിപ്പിച്ചാല്‍ വെള്ളത്തിന്റെ ഉപയോഗം നന്നായി നിയന്ത്രിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.