1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2011


ലക്കും ലഗാനുമില്ലാതെ കുതിക്കുന്ന വാഹനങ്ങളുടെ വേഗതാ നിയന്ത്രിക്കണമെന്ന് ഗതാഗത സെക്രട്ടറി ഫിലിപ് ഹാമ്മോണ്ട് ആവശ്യപ്പെട്ടു. 80 മൈലില്‍ കൂടുതല്‍ വേഗതയില്‍ കുതിക്കുന്ന വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവരണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു.

അമിതവേഗതയ്ക്കു നേരെ കണ്ണടയ്ക്കുന്ന അധികാരികളുടെ നടപടി ഒഴിവാക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും. 70mph എന്ന നിയന്ത്രണം നടപ്പാക്കിയിട്ട് വര്‍ഷം 50 കഴിഞ്ഞെന്നും ഇത് പുനരവലോകനം ചെയ്യണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ബി.സി റേഡിയോ2 പരിപാടിയില്‍ പങ്കെടുക്കവേയാണ് ഹമ്മോണ്ട് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ വസന്തകാലത്തിന്റെ അവസാനത്തോടെ സര്‍ക്കാറിന്റെ റോഡ് സുരക്ഷാ പദ്ധതി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.കെയിലെ റോഡ് അപകടങ്ങളിലെ മരണനിരക്ക് 2,200 ആണ്. ഇത് വളരെ ഉയര്‍ന്ന നിരക്കാണെന്നും എന്നാല്‍ മോട്ടോര്‍വേയ്‌സില്‍ അപകടനിരക്ക് താരതമ്യേന കുറവാണെന്നും സെക്രട്ടറി പറഞ്ഞു.

50 വര്‍ഷത്തിന്‌ശേഷമാണ് 80mph എന്ന നിയന്ത്രണം ബ്രിട്ടനില്‍ നടപ്പാക്കുന്നത്. ബ്രിട്ടനിലെ ആദ്യ മോട്ടോര്‍വേ ആയ എം 1 ലായിരുന്നു ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. എന്നാല്‍ വേഗതാപരിധി കൂട്ടുകയാണെങ്കില്‍ വാഹനങ്ങളുടെ വേഗതയും അതിനനുസരിച്ച് വര്‍ധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും ഗതാഗത സെക്രട്ടറി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.