1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2011

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ഉപുല്‍ തരംഗക്ക് ഐ സി സി വിലക്ക്. ഉത്തേജകമരുന്നു ഉപയോഗിച്ചുവെന്നു കണ്ടെത്തിയതിനെതുടര്‍ന്നാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തരംഗക്ക് മൂന്നു മാസത്തെ വിലക്കേര്‍പ്പെടുത്തിയത്.

കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെയാണു തരംഗ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. എന്നാല്‍ തരംഗ ബോധപൂര്‍വമല്ല ഉത്തേജകമരുന്ന് ഉപയോഗിച്ചതെന്ന് ഐ.സി.സി. വിലയിരുത്തി. മുന്‍കാല പ്രാബല്യത്തോടെ മേയ് ഒന്‍പതു മുതലാണു വിലക്ക്. ഓഗസ്റ്റ് ഒന്‍പതു മുതല്‍ തരംഗയ്ക്കു വീണ്ടും രാജ്യാന്തര ക്രിക്കറ്റ് കളിക്കാം.

ന്യൂസിലന്‍ഡിനെതിരേ നടന്ന ലോകകപ്പ് സെമി ഫൈനലിനു ശേഷം നടന്ന പരിശോധനയിലാണു തരംഗ നിരോധിക്കപ്പെട്ട ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചതായി തെളിഞ്ഞത്. തോളിന്റെ പരുക്ക് ഭേദമാകാന്‍ കഴിച്ച മരുന്നില്‍ ഇവയുണ്ടായിരുന്നത് അറിഞ്ഞില്ലെന്ന തരംഗയുടെ വാദം അംഗീകരിച്ചാണ് ഐ.സി.സി വിലക്ക് മൂന്ന് മാസമായി കുറച്ചത്. വിധി വന്നതിനു ശേഷം ആരാധകരോട് താരം ക്ഷമ ചോദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.