1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2011


ബാംഗ്ലൂര്‍: ഐ.പി.എല്‍. ക്രിക്കറ്റ് നാലാം സീസണ്‍ മത്സരങ്ങള്‍ക്കായി ബാംഗ്ലൂരില്‍ നടക്കുന്ന താരലേലത്തില്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിനെ 4.14 കോടി രൂപ മുടക്കി കൊച്ചി ഐപിഎല്‍ ടീം സ്വന്തമാക്കി. ഡല്‍ഹി ഡയര്‍ ഡെവിള്‍സ് ശ്രീശാന്തിനു വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു സീസണിലും കിങ്സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്നു ശ്രീശാന്ത്.

ട്വന്റി-20 ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് ശരാശരിയുള്ള ഗൗതം ഗംഭീറിനെയും യൂസഫ് പഠാനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയപ്പോള്‍  യുവരാജ് സിങിനെയും ഉത്തപ്പയെയും പുണെ വാരിയേഴ്‌സും പിടിച്ചു. സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനെ 5.1 കോടി മുടക്കി കൊച്ചി ടീം സ്വന്തമാക്കി. ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനയേയും  കൊച്ചി ടീം സ്വന്തമാക്കി

രാജ്യന്തര ക്രിക്കറ്റില്‍ തുടക്കക്കാരായ സൌരഭ് തിവാരിയേയും(7.36 കോടി) അഭിഷേക് നായരെയും(3.68 കോടി) കഴിഞ്ഞ സീസണെ അപേക്ഷിച്ച് റെക്കോര്‍ഡ് തുകയ്ക്കാണ് ടീമുകള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസസണിലെ മികച്ചപ്രകടനമാണ് ഇവരുടെ തുക ഉയര്‍ത്തിയത്. പഴയ പടക്കുതിരകളായ ബ്രയാന്‍ ലാറയേയും സൌരവ് ഗാംഗുലിയേയും ലേലത്തില്‍ വിളിക്കാന്‍ ആരുമുണ്ടായില്ല.

11.04 കോടി രൂപ എന്ന റെക്കോര്‍ഡ് തുകയ്ക്കാണ് ഗംഭീറിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. യൂസഫ് പഠാനെ 9.66 കോടി രൂപയ്ക്കും. ജയവര്‍ധനെയെ കൊച്ചി ടീം 6.9 കോടി രൂപയ്ക്ക് സ്വന്തമാക്കിയപ്പോള്‍ ശ്രീക്ക് വേണ്ടി അവര്‍ മുടക്കിയത് 4.14 കോടിയാണ്. യുവരാജ് സിങിനെ 8.28 കോടിയ്ക്കും ഉത്തപ്പയെ 9.66 കോടി എന്ന വമ്പന്‍ തുകയ്ക്കുമാണ് പുണെ പിടിച്ചത്.

ദില്‍ഷന്‍, സഹീര്‍ഖാന്‍, വെട്ടോറി, ഡിവില്ലിയേഴ്‌സ് എന്നീ താരങ്ങളെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയപ്പോള്‍ കെവിന്‍ പീറ്റേഴ്‌സണെ ഹൈദരാബാദ് ഡെക്കാന്‍ ചാര്‍ജേഴ്‌സ് പിടിച്ചു. ദില്‍ഷനെ 2.99 കോടിയ്ക്കും സഹീറിനെ 4.14 കോടി രൂപയ്ക്കുമാണ് വിജയ് മല്യയുടെ ടീം സ്വന്തമാക്കിയത്. റോസ് ടെയ്‌ലറിനെ 4.6 കോടിയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയതെങ്കില്‍ ഡിവില്ലിയേഴ്‌സിനെ 5.06 കോടി രൂപ നല്‍കിയാണ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്ന സൗരവ് ഗാംഗുലിയെയും ക്രിസ് ഗെയിലിനെയും ആരും വിളിക്കാതിരുന്നതും അപ്രതീക്ഷിതമായി. 1.84 കോടിയായിരുന്നു ഗാംഗുലിയുടെ അടിസ്ഥാന വില. ജാക് കാലിസിനേയും കൊല്‍ക്കത്ത പിടിച്ചിട്ടുണ്ട്. ഏറ്റവും വാശിയേറിയ ലേലം വിളി നടന്നത് ഗൗതം ഗംഭീറിന് വേണ്ടിയാണ്. അവസാന നിമിഷം വരെ കൊച്ചിയും ഗംഭീറിന് വേണ്ടി രംഗത്തുണ്ടായിരുന്നു. എന്നാല്‍ തുക 10 കോടി കടന്നതോടെയാണ് കൊച്ചി ഗംഭീറിന് വേണ്ടിയുള്ള ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങി.

പഞ്ചാബ് കിങ്‌സ് ഇലവന് വേണ്ടി മൂന്ന് സീസണില്‍ കളിച്ച മഹേല ജയവര്‍ധനയെ സ്വന്തമാക്കിയാണ് കൊച്ചി തങ്ങളുടെ ആദ്യ താരത്തെ ഉറപ്പിച്ചത്. പരമാവധി 41 കോടി രൂപയാണ് താരങ്ങള്‍ക്കായി ഓരോ ടീമിനും ചെലവഴിക്കാവുന്നത്. ഐ.പി.എല്ലിലെ പുതിയ ടീമുകളായ കൊച്ചിയും, പുണെയും തമ്മിലുള്ള വാശിയേറിയ മത്സരമായിരുന്നു മലയാളി താരം റോബിന്‍ ഉത്തപ്പയ്ക്ക് വേണ്ടി നടത്തിയത്. ഒടുവില്‍ വമ്പന്‍ തുകയ്ക്ക് ഉത്തപ്പയെ പുണെ ടീം സ്വന്തമാക്കി.

പുണെയുടെ നായകനാകാന്‍ സാധ്യതയുള്ള യുവരാജ് സിങിനെക്കാള്‍ വലിയ തുകയാണ് ഉത്തപ്പയ്ക്ക് വേണ്ടി അവര്‍ മുടക്കിയത്. നാലാം സീസണില്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണും ആര്‍.പി.സിങും ബ്രന്‍ഡന്‍ മക്കെല്ലവും കൊച്ചി ടീമിന് വേണ്ടി പാഡണിയും. അടിസ്ഥാന വിലയായ 1.84 കോടിക്കാണ് ലക്ഷ്മണിനെ കൊച്ചി ടീം വാങ്ങിയത്. ഇര്‍ഫാന്‍ പഠാന്‍ ഡല്‍ഹിയ്ക്ക് വേണ്ടിയും ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും കളിക്കും.

അപ്രതീക്ഷിത നേട്ടമുണ്ടാക്കിയവരില്‍ പ്രമുഖര്‍ ഇവരാണ് ഗൌതം ഗംഭീര്‍(11.04 കോടി), യൂസഫ് പഠാന്‍ (9.66 കോടി), ഇര്‍ഫാന്‍ പഠാന്‍ (8.74 കോടി), ഡേവിഡ് ഹസ്സി (6.44 കോടി), ദിനേശ് കാര്‍ത്തിക് (4.14 കോടി), എയ്ഞ്ചലോ മാത്യൂസ് (4.37 കോടി).

എന്നാല്‍ കഴിഞ്ഞ സീസണില്‍ റെക്കോര്‍ഡ് തുകയ്ക്ക് ബാംഗൂര്‍ റോയല്‍ ചാലഞ്ചേഴ്സ് സ്വന്തമാക്കിയ കെവിന്‍ പീറ്റേഴ്സണ്‍, ഡക്കാന്‍ ചാര്‍ജേഴ്സിന്റെ ആന്‍ഡ്രൂ സൈമണ്‍സ്, രാജസ്ഥാന്‍ റോയല്‍സിന്റെ ഗ്രെയിം സ്മിത്ത് തുടങ്ങിയവരുടെ വിലയിടിഞ്ഞു.

ഇതുവരെ ലേലം നടന്ന പ്രമുഖ കളിക്കാര്‍, ലേലത്തുക, ടീം എന്നിവ ക്രമത്തില്‍ ചുവടെ

. മഹേള ജയവര്‍ധന-    6.9 കോടി – കൊച്ചി
. മുത്തയ്യ മുരളീധരന്‍- 5.1 കോടി – കൊച്ചി
. എസ്. ശ്രീശാന്ത് –  4.14 കോടി- കൊച്ചി
. രവീന്ദ്ര ജഡേജ- 4.37 കോടി – കൊച്ചി
. ബ്രണ്ടന്‍ മക്കല്ലം – 2.18 കോടി- കൊച്ചി
. ആര്‍.പി. സിങ്- 2.3 കോടി – കൊച്ചി
. വിവിഎസ് ലക്ഷ്മണ്‍- 1.84 കോടി- കൊച്ചി
. പാര്‍ഥീവ് പട്ടേല്‍-  1.33 കോടി- കൊച്ചി
. സ്റ്റീവന്‍ സ്മിത്ത്- 92 ലക്ഷം- കൊച്ചി

. ഗൌതം ഗംഭീര്‍- 11.04- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
. യൂസഫ് പഠാന്‍-  9.66 കോടി- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
. ജാക്വസ് കാലിസ് – 5.06 കോടി- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
. ബ്രെറ്റ്ലി  1.84 കോടി  – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
. ഷക്കിബുള്‍ ഹസന്‍- 1.95 കോടി – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

. റോബിന്‍ ഉത്തപ്പ –  9.66 കോടി- പൂണെ വാരിയേഴ്സ്
. യുവരാജ് സിങ്-  8.28 കോടി- പൂണെ വാരിയേഴ്സ്
. എയ്ഞ്ചലോ മാത്യൂസ്- 4.37 കോടി- പൂണെ വാരിയേഴ്സ്
. ഗ്രെയിം സ്മിത്ത്- 2.3 കോടി- പൂണെ വാരിയേഴ്സ്
. ടിം പെയിന്‍ – 1.24 കോടി – പൂണെ വാരിയേഴ്സ്

. രോഹിത് ശര്‍മ- 9.56 കോടി – മുംബൈ ഇന്ത്യന്‍സ്
. ആന്‍ഡ്രൂ സൈമണ്ട്സ്- 3.91 കോടി- മുംബൈ ഇന്ത്യന്‍സ്
. ജേക്കബ്സ്- 87 ലക്ഷം- മുംബൈ ഇന്ത്യന്‍സ്

. സഹീര്‍ഖാന്‍ – 4.14 കോടി – ബാംഗൂര്‍ റോയല്‍ ചാലഞ്ചേഴ്സ്
. എ.ബി. ഡിവില്ലിയേഴ്സ് – 5.06 കോടി- ബാംഗൂര്‍ റോയല്‍ ചാലഞ്ചേഴ്സ്
. തിലകരത്ന ദില്‍ഷന്‍ – 2.99 കോടി- ബാംഗൂര്‍ റോയല്‍ ചാലഞ്ചേഴ്സ്
. സൌരഭ് തിവാരി- 7.36 കോടി – ബാംഗൂര്‍ റോയല്‍ ചാലഞ്ചേഴ്സ്
. തിലകരത്ന ദില്‍ഷന്‍- 2.99 കോടി- ബാംഗൂര്‍ റോയല്‍ ചാലഞ്ചേഴ്സ്
. ഡാനിയേല്‍ വെട്ടോറി – 2.53 കോടി – ബാംഗൂര്‍ റോയല്‍ ചലഞ്ചേഴ്സ്
. ഡെറിക് നാന്‍സ്- 2.99 കോടി – ബാംഗൂര്‍ റോയല്‍ ചലഞ്ചേഴ്സ്

. റോസ് ടെയ്ലര്‍ –   4.6 കോടി- രാജസ്ഥാന്‍ റോയല്‍സ്
. രാഹുല്‍ ദ്രാവിഡ്- 2.3 കോടി -രാജസ്ഥാന്‍ റോയല്‍സ്
. ജൊഹാന്‍ ബോത – 4.27 കോടി – രാജസ്ഥാന്‍ റോയല്‍സ്

. കെവിന്‍ പീറ്റേഴ്സന്‍ – 2.99 കോടി – ഡക്കാന്‍ ചാര്‍ജേഴ്സ്
. കാമറൂണ്‍ വൈറ്റ്- 5.01 – ഡക്കാന്‍ ചാര്‍ജേഴ്സ്
. കുമാര്‍ സംഗക്കാര- 3.22 കോടി- ഡക്കാന്‍ ചാര്‍ജേഴ്സ്
. ശിഖര്‍ ധവാന്‍- 1.28 കോടി- ഡക്കാന്‍ ചാര്‍ജേഴ്സ്
. ജെ.പി. ഡുമനി- 1.38 കോടി- ഡക്കാന്‍ ചാര്‍ജേഴ്സ്

. ഡേവിഡ് ഹസ്സി- 6.44 കോടി – കിങ്് ഇലവന്‍ പഞ്ചാബ്
. ആദം ഗില്‍ക്രിസ്റ്റ്- 4.14 കോടി- കിങ്സ് ഇലവന്‍ പഞ്ചാബ്
. ദിനേശ് കാര്‍ത്തിക് – 4.14 കോടി- കിങ്സ് ഇലവന്‍ പഞ്ചാബ്
. പ്രവീണ്‍ കുമാര്‍ – 3.68 കോടി – കിങ്് ഇലവന്‍ പഞ്ചാബ്
. അഭിഷേക് നായര്‍- 3.68 കോടി – കിങ്് ഇലവന്‍ പഞ്ചാബ്
. സ്റ്റുവര്‍ട്ട് ബ്രോഡ് – 1.84 കോടി – കിങ്് ഇലവന്‍ പഞ്ചാബ്

. ഇര്‍ഫാന്‍ പഠാന്‍- 8.74 കോടി- ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്
. ജയിംസ് ഹോപ്സ്-  1.61 കോടി- ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്
. നമാന്‍ ഓജ- 1.24 കോടി- ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്
. ഡേവിഡ് വാര്‍ണര്‍- 3.45 കോടി – ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്
. മോണ്‍ മോര്‍ക്കല്‍- 2.18 കോടി – ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്

. മൈക്ക് ഹസ്സി- 1.95 കോടി- ചെന്നൈ സൂപ്പര്‍ കിങ്സ്
. വൃദ്ധിമാന്‍ സാഹ- 46 ലക്ഷം- ചെന്നൈ സൂപ്പര്‍ കിങ്സ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.