1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2011


‘കാക്കിക്കുള്ളിലെ കലാഹൃദയം’ എന്നൊരു ഭാഷാപ്രയോഗമുണ്ട്. ‘ജയില്‍ വസ്ത്രത്തിനുള്ളിലും കലാഹൃദയം’ ഉണ്ടെന്ന് ഭാസ്കരക്കാരണവര്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഷെറിന്‍ തെളിയിക്കുന്നു. പൂജപ്പുര ജയിലില്‍ ‘ജയില്‍ ദിനാഘോഷ’ത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട കലാമത്സരങ്ങളിലും കായികമത്സരങ്ങളിലും കിടിലന്‍ പ്രകടനം കാഴ്ചവച്ചുകൊണ്ട് ഷെറിന്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. സാക്ഷാല്‍ സുരേഷ്‌ഗോപിയില്‍ നിന്നാണ് ഷെറിന്‍ സമ്മാനം ഏറ്റുവാങ്ങിയത്.

ചലച്ചിത്രഗാനം, മാപ്പിളപ്പാട്ട്, സ്പൂണില്‍ നാരങ്ങയുമായി നടത്തം, സൂചിയില്‍ നൂല് കോര്‍ക്കല്‍, ഉരുളക്കിഴങ്ങ് പെറുക്കല്‍ തുടങ്ങിയ ഇനങ്ങളിലാണ് ഷെറിന്‍ മാറ്റുരച്ചത്. ഇതില്‍ ചലച്ചിത്രഗാനം, സ്പൂണില്‍ നാരങ്ങയുമായി നടത്തം, സൂചിയില്‍ നൂല് കോര്‍ക്കല്‍, ഉരുളക്കിഴങ്ങ് പെറുക്കല്‍ എന്നിവയില്‍ ഷെറിന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി, മാപ്പിളപ്പാട്ടില്‍ രണ്ടാം സ്ഥാനവും. ‘കലാതിലകം’ എന്നോ ‘കായികതിലകം’ എന്നോ ഒരു പട്ടം ജയില്‍ ദിനാഘോഷത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ അതെല്ലാം ഷെറിന് തന്നെ ലഭിച്ചേനെ.

‘എന്ത് പറഞ്ഞാലും നീ എന്റേതല്ലേ വാവേ’ എന്ന് മധുരമായ സ്വരത്തില്‍ ഷെറിന്‍ പാടിയപ്പോള്‍ ഈ യുവതിയാണോ ഭാസ്ക്കരക്കാരണവരെ കൊന്നത് എന്ന് കണ്ടും കേട്ടും നിന്നവര്‍ ചിന്തിച്ചിരിക്കണം. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം സുരേഷ്‌ഗോപിയാണ് ഷെറിന് സമ്മാനിച്ചത്. സമ്മാനം വാങ്ങുമ്പോള്‍ സുരേഷ്‌ഗോപിയോട് ഒന്ന് പുഞ്ചിരിക്കാനും ഷെറിന്‍ മറന്നില്ല.

ജയില്‍ ജീവിതം ഷെറിനെ ഒട്ടാകെ മാറ്റിമറിച്ചിട്ടുണ്ടെന്ന് സഹതടവുകാര്‍ പറയുന്നു. വഴക്കും ബഹളവുമൊന്നുമില്ല. എപ്പോഴും പുഞ്ചിരിക്കുന്ന സൗമ്യമായ ഭാവം. തടവുകാര്‍ക്കും ജയില്‍ അധികൃതര്‍ക്കും ഷെറിന്‍ പ്രിയപ്പെട്ടവള്‍ തന്നെ. ആരെന്ത് സഹായം ആവശ്യപ്പെട്ടാലും ഷെറിന്‍ ചെയ്തുകൊടുക്കാറുണ്ടെന്നും ജയില്‍ അധികൃതര്‍ പറയുന്നു.

കഴിഞ്ഞ ജൂണില്‍ ആണ്‌ അമേരിക്കന്‍ മലയാളിയും ഭര്‍തൃപിതാവുമായ ഭാസ്കരക്കാരണവരെ കൊലപ്പെടുത്തിയ കേസില്‍ മരുമകളായ ഷെറിന്‍ അറസ്റ്റിലായത്‌. ഷെറിന്‌ സീരിയല്‍ രംഗത്തുള്ള ഒരു നടനുമായി ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

(ഫോട്ടോയ്ക്ക് കടപ്പാട് – കേരളകൌമുദി)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.