1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2011

ഷെല്‍ഫീല്‍ഡില്‍ തോമശ്ലീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ഭക്തിസാന്ദ്രമായി. യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ തിരുന്നാള്‍ കര്‍മ്മങ്ങളില്‍ പങ്കുകൊണ്ടു. വൈകുന്നേരം 3 മണിയോടെ തിരുന്നാള്‍ കുര്‍ബ്ബാനയ്ക്ക് തുടക്കമായി.

ഫാ.ജോയി ആലപ്പാട്ട്, ഫാ.അലക്‌സ് എടംപാടം, ഫാ.സാജു പിണര്‍ക്കാട്ട് തുടങ്ങിയവര്‍ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ കാര്‍മ്മികത്വം വഹിച്ചു. ഫാ.സാജു പിണര്‍ക്കാട്ട് തിരുന്നാള്‍ സന്ദേശം നല്‍കി. തിരുന്നാള്‍ കുര്‍ബ്ബാനയെ തുടര്‍ന്ന് നടന്ന പ്രദക്ഷിണത്തില്‍ മുത്തുക്കുടകളും, പതാകകളും, ശാങ്കരിമേളം, സ്‌കോട്ടിഷ് പൈപ്പ് ബാന്‍ഡ്, തുടങ്ങിയവ അകമ്പടി സേവിച്ചു. വിശുദ്ധരുടെ തിരുസ്വരൂപങ്ങളും പ്രദക്ഷണത്തില്‍ സംവഹിച്ചു. പ്രദക്ഷിണം ഷെഫില്‍ഡ് ലൈന്‍ ടോപ്പിനെ വലംവെയ്ക്കുമ്പോള്‍ മലയാളി കമ്മ്യൂണിറ്റിയില്‍പെട്ടവരെ കൂടാതെ ഇംഗ്ലീഷ് കമ്മ്യൂണിറ്റിയില്‍ പെട്ടവര്‍ക്കും നവ്യാനുഭവമായി. സമാപന ആശിര്‍വദത്തിന് ശേഷം പാച്ചോര്‍ നേര്‍ച്ചയും കലാസന്ധ്യയും അരങ്ങേറി.

ഹെഡ് ടീച്ചര്‍ മിസിസ്സ്.നില്‍ കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.പീറ്റര്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മികവേകി. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച സ്‌നാപകയോഹന്നാന്‍ എന്ന സ്‌കിറ്റ് ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി. സണ്‍ഡേ സ്‌കൂള്‍ അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു.

യോക്‌ഷെയറിന് പുളകച്ചാര്‍ത്തണിയിച്ച ഷെല്‍ഫീഡ് തിരുന്നാള്‍ മതമൈത്രിയുടെ മികച്ച ഉദാഹരണവുമായി. ഇതര മതവിഭാഗത്തില്‍പ്പെട്ട നിരവധിയാളുകള്‍ തിരുന്നാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തി. തട്ടുകടകള്‍ മുതല്‍ വെച്ചുവാണിഭക്കടകള്‍ വരെ. തിരുന്നാള്‍ സ്ഥലത്ത് അണിനിരന്നിരുന്നു. തിരുന്നാള്‍ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ജോസ് മാത്യു മുഖച്ചിറ നന്ദി രേഖപ്പെടുത്തി. കമ്മറ്റി അംഗങ്ങളായ വിന്‍സെന്റ് വര്‍ഗ്ഗീസ് സിബി മാനുവേല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കേരളീയ വിഭവങ്ങള്‍ അടങ്ങിയ സ്‌നേഹ വിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.