1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2011


താമസക്കാരുടെയും ജോലിക്കാരുടെയും നിലനില്‍പ്പിനു ഭീഷണി ഉയര്‍ത്തി സതേണ്‍ ക്രോസ് കെയര്‍ ഹോമുകള്‍ സാമ്പത്തിക ഞെരുക്കത്തില്‍.സെപ്തംബര്‍ 2010 -ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സതേണ്‍ ക്രോസ് ഗ്രൂപ്പിന്റെ നഷ്ട്ടം 47 .4 മില്ല്യന്‍ ആയി ഉയര്‍ന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.ഇതോടെ 31000 താമസക്കാരുടെയും ആയിരക്കണക്കിന് ജോലിക്കാരുടെയും ഭാവി അനിശ്ചതത്വത്തില്‍ ആയി.യു കെയില്‍ ആകമാനം 750 കെയര്‍ ഹോമുകള്‍ ഉള്ള സതേണ്‍ ക്രോസ് ഗ്രൂപ്പില്‍ നഴ്സായും സീനിയര്‍ കെയറര്‍ ആയും കെയറര്‍ ആയും നിരവധി മലയാളികള്‍ ആണ് ജോലി ചെയ്യുന്നത്.

കഴിഞ വര്‍ഷതെതിലും ഇരട്ടി നഷ്ട്ടം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഡാര്‍ലിംഗ്ടന്‍ ആസ്ഥാനമായുള്ള സതേണ്‍ ക്രോസ് ഗ്രൂപ്പിന്റെ ഓഹരി വിലയില്‍ 60 ശതമാനം ഇടിവുണ്ടായി.കൌന്‍സിലുകളില്‍ നിന്നുള്ള ഫണ്ടിംഗ് കുറഞ്ഞതും ഉയര്‍ന്ന വാടകയുമാണ് നഷ്ട്ടം വര്ഷിച്ചതിനു കാരണമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.കൂട്ടു കക്ഷി സര്‍ക്കാരിന്‍റെ ചെലവു ചുരുക്കല്‍ നയത്തിന്റെ ഭാഗമായി മില്ല്യന്‍ കണക്കിന് പൌണ്ടാണ് ഓരോ കൌണ്‍സിലും ലാഭിക്കേണ്ടത് .സ്വാഭാവികമായും കെയര്‍ ഹോമുകള്‍ക്ക് നീക്കി വയ്ക്കുന്ന പണത്തിലും കുറവുണ്ടായി.അതാണ്‌ സതേണ്‍ ക്രോസിനെയും ഞെരുക്കത്തില്‍ ആക്കിയത്.

സാധാരണ ഗതിയില്‍ ഇങ്ങനെയുള്ള അവസ്ഥയില്‍ സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ മാത്രമേ ഇപ്പോഴുള്ള രീതിയില്‍ മാനേജ്മെന്റിന് കെയര്‍ ഹോം തുടര്‍ന്ന് പോകാന്‍ സാധിക്കുകയുള്ളൂ.കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ ആയിരിക്കുന്ന സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും സഹായം ലഭിക്കാനുള്ള സാധ്യത വിദൂരമാണ്. അതല്ലെങ്കില്‍ വേറെ ഏതെങ്കിലും കമ്പനി ഗ്രൂപ്പിനെ ഏറ്റെടുക്കുകയോ ഇപ്പോഴുള്ള താമസക്കാരുടെയും ജോലിക്കാരുടെയും എണ്ണം കുറയ്ക്കുകയോ വേണം.

കമ്പനി പൂട്ടാനുള്ള സാധ്യതകള്‍ കുറവാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതേ സമയം ഏറ്റെടുക്കല്‍ ഉണ്ടായാല്‍ നിലവിലുള്ള ചിലര്‍ക്കെങ്കിലും തൊഴില്‍ നഷ്ട്ടപ്പെടും.വര്‍ക്ക് പെര്‍മിറ്റ്‌ /nvq വിസയില്‍ ഉള്ളവര്‍ പുതിയ വിസ നേടാന്‍ വേറെ ജോലി കണ്ടെത്തേണ്ടി വരും.അടുത്ത ഏപ്രില്‍ മുതല്‍ സീനിയര്‍ കെയറര്‍ വിസ നിര്‍ത്തലാക്കുന്നതിനാല്‍ ഇതും ദുഷ്ക്കരമാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.