1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2015

ഓർത്തഡോക്സ് യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഇഗ്നാത്തിയേസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പറഞ്ഞു. ഒമ്പതു ദിവസത്തെ കൊച്ചി സന്ദർശനത്തിന് എത്തിയ പാത്രിയർക്കീസ് ബാവ കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

സഭകൾ തമ്മിലുള്ള തർക്കം ചർച്ചകളിലൂടെ പരിഹരിച്ചേ തീരൂവെന്ന് അദ്ദേഹം പറഞ്ഞു. ചർച്ചകൾക്ക് മുൻകൈ എടുക്കാൻ താൻ തയ്യാറാണ്. കോടതികളിൽ പ്രശ്നം പരിഹരിക്കാനാകില്ല. ഇരു സഭകളിലുള്ളവരും ഒരേ രക്തമാണെന്നും പാത്രിയർക്കീസ് ബാവ ഓർമ്മിപ്പിച്ചു.

സഭകളുടെ പ്രാദേശിക പ്രശ്നങ്ങളിൽ താൻ ഒരു തരത്തിലുള്ള ഇടപെടലും നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മത മൗലിക വാദത്തിന്റെ അപകടങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ച അദ്ദേഹം മതസൗഹാർദം ഉറപ്പുവരുത്തേണ്ടത് ഭരണകൂടങ്ങളുടേ ചുമതലയാണെന്നും ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.